SWISS-TOWER 24/07/2023

പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്, അന്ന് എനിക്ക് 21 വയസും അദ്ദേഹത്തിന് 20 വയസും; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ചിത്രത്തിനൊപ്പം പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പും വൈറല്‍

ADVERTISEMENT

കൊച്ചി: (www.kvartha.com 13.12.2019) വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പ്രണയകാലത്തെ ചിത്രവും കുറിപ്പും വൈറല്‍. ഇന്ദ്രജിത്ത് പൂര്‍ണിമയെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ഫോട്ടോ എടുത്തതെന്നും മല്ലിക സുകുമാരനാണ് ഇരുവരുടെയും ഫോട്ടോ പകര്‍ത്തിയതെന്നും താരം പറയുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായി 17 വര്‍ഷം തികയുന്ന ദിനത്തില്‍ പങ്കുവച്ച ചിത്രവും കുറിപ്പും സമൂഹ മാധ്യമം ഏറെ കൈയ്യടിയോടെ ഏറ്റെടുത്തു കഴിഞ്ഞു

പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്, അന്ന് എനിക്ക് 21 വയസും അദ്ദേഹത്തിന് 20 വയസും; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ചിത്രത്തിനൊപ്പം പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പും വൈറല്‍

പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്, അന്ന് എനിക്ക് 21 വയസും അദ്ദേഹത്തിന് 20 വയസും; വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ചിത്രത്തിനൊപ്പം പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പും വൈറല്‍

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടുകയും തൊണ്ട വരളുകയും ചെയ്തത്... ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നത്.

ഈ ചിത്രം പകര്‍ത്തിയത് ആരാണെന്ന് ഊഹിക്കാമോ?... മല്ലിക സുകുമാരന്‍. അന്ന് ഞങ്ങളുടെ തലയില്‍ എന്താണ് പുകയുന്നതെന്ന് അമ്മയ്ക്ക് ഈ ചിത്രം എടുക്കുമ്പോള്‍ അറിയാമായിരുന്നോ എന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണ്.  ഇപ്പോള്‍ അമ്മയെ നന്നായി മനസ്സിലായപ്പോള്‍ എനിക്ക് ഉറപ്പുണ്ട് അന്ന് അമ്മയ്ക്ക് അക്കാര്യം അറിയാമായിരുന്നിരിക്കും.

മൂന്ന് വര്‍ഷത്തെ പ്രണയം, 17 വര്‍ഷത്തെ വിവാഹ ജീവിതം. ഹാപ്പി ആനിവേഴ്‌സറി ഇന്ദ്രാ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Facebook, Post, Indrajith, Actor, Cinema, Entertainment, Actor Indrajith Poornima wedding anniversary photo 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia