SWISS-TOWER 24/07/2023

കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി യുവതാരം ഗണപതിയുടെ ഹ്രസ്വചിത്രം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 10.08.2020) മലയാള സിനിമയിലെ യുവതാരം കര്‍ഷകരെ കുറിച്ചെടുത്ത ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അധ്വാനിക്കുന്ന വര്‍ഗത്തോട് തന്റെ പ്രകടമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഈ കോവിഡ് നാളുകളില്‍ ഗണപതിയുടെ ചിത്രം പുറത്തിറങ്ങിയത്. രഞ്ചിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയാട്ടേനിലും സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലൂടെയുമാണ്  ഗണപതി ശ്രദ്ധേയനാകുന്നത്. പാലും പഴവും കൈയിലേന്തി എന്ന പാട്ടു പാടി 'പ്രാഞ്ചിയേട്ടന്റെ' മനസ്സുമാറ്റിയ പയ്യനായി ഗണപതി തിളങ്ങിയിരുന്നു. പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രമായ 'വിനോദയാത്ര'യില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അന്നൂര്‍ക്കാരന്‍ ഗണപതി അന്ന് തൊള്ള തുറന്നുപാടിയ പാട്ടുപോലെയല്ല പുതിയസംവിധായക വേഷം. 
Aster mims 04/11/2022

ദൃശ്യഭാഷ കൊണ്ടും പ്രമേയം കൊണ്ടും പറയുന്ന രാഷ്ട്രീയം കൊണ്ടും ഒന്നുചിന്തിപ്പിക്കുന്ന 'ഒന്നു ചിരിക്കൂ' ഹ്രസ്വചിത്രം യുട്യൂബിലാണ് റിലീസ് ചെയ്തത്.പ്രാഞ്ചിയേട്ടനില്‍ പ്രധാന കഥാപാത്രത്തിന്റെ മനസുമാറ്റിയ പോളിയായി തിളങ്ങിയ ഗണപതിയുടെ ആദ്യ ചിത്രം റിലീസ് ചെയ്യാന്‍ മമ്മൂട്ടി തന്നെ മുന്നിട്ടിറങ്ങി. മമ്മൂട്ടിയോടൊപ്പം ആസിഫലി, പാര്‍വതി തിരുവോത്ത്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആശയവും ഗണപതിയുടേതാണ്. 

കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി യുവതാരം ഗണപതിയുടെ ഹ്രസ്വചിത്രം

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ നന്മയെക്കുറിച്ചും സമൂഹത്തോടുള്ള കരുതലിനെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. നല്ല രാഷ്ട്രീയക്കാരനുണ്ടാവേണ്ട ഗുണങ്ങളെക്കുറിച്ച് ഇ എം എസ് പറഞ്ഞവാക്കുകളോടെയാണ് അവസാനിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ''കുഞ്ഞപ്പാ എപ്പമോനെ ഏകാദശി'' എന്ന ഹിറ്റ് ഡയലോഗിലൂടെ ശ്രദ്ധേയയായ തമ്പായിയമ്മ മോനാച്ചയും നാരായണന്‍ നമ്പ്യാരും ഒറ്റ ഡയലോഗ് പോലുമില്ലാതെ പ്രധാന വേഷങ്ങളില്‍ മനസുനിറഞ്ഞഭിനയിച്ചു. 

സുബീഷ് സുധി, കെ യു മനോജ്, ശ്രീനാഥ് ഗോപിനാഥ്, നദീഷ് നാരായണന്‍, ബാബു അടുത്തില എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഗൗതംബാബുവിന്റെതാണ് ഛായാഗ്രഹണം. യൂട്യൂബില്‍ കഴിഞ്ഞ ദിവസം റിലിസ് ചെയ്ത ചിത്രത്തിന് ജനപ്രീതി കൂടി വരികയാണ്.

Keywords:  Kannur, News, Kerala, Cinema, Entertainment, Actor, Actor Ganapathi turns director shortfilm Onnu Chirikkoo 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia