അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നതായി ആമിര്‍ ഖാന്‍; ഇക്കാര്യമറിഞ്ഞ് മുന്‍ ഭാര്യ കിരണ്‍ റാവു പൊട്ടിക്കരഞ്ഞു, മക്കളുടെ പ്രതികരണം ഇത്തിരി കടുത്തുപോയി, വെളിപ്പെടുത്തലുമായി നടന്‍
Mar 27, 2022, 17:25 IST
മുംബൈ: (www.kvartha.com 27.03.2022) അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നതായി ആമിര്‍ ഖാന്‍ വെളിപ്പെടുത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാ വ്യവസായം ഉപേക്ഷിക്കുന്ന കാര്യം ആലോചിച്ചിരുന്നു. സ്വപ്ന ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിന് മുമ്പുള്ള മാര്‍കറ്റിംഗ് തന്ത്രമായി ആളുകള്‍ ഇതിനെ കാണുമെന്ന് കരുതിയതിനാല്‍ തീരുമാനം പ്രഖ്യാപിച്ചില്ല. തീരുമാനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ മുന്‍ ഭാര്യ കിരണ്‍ റാവു കരഞ്ഞതായും ആമിര്‍ വെളിപ്പെടുത്തി.
'ഇനി മുതല്‍ സിനിമകളൊന്നും ചെയ്യില്ലെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ഞാന്‍ അഭിനയിക്കുകയോ സിനിമ നിര്‍മിക്കുകയോ ചെയ്യില്ല. നിങ്ങളോടൊത്ത് സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹം. കിരണും അവളുടെ മാതാപിതാക്കളും ആദ്യ ഭാര്യ റീനയും അവളുടെ മാതാപിതാക്കളും എന്റെ കുട്ടികളും കുടുംബവും ഉണ്ട്. വളരെ പെട്ടെന്ന്, ദേഷ്യത്തിലാണ് എല്ലാവരോടും ഞാന്‍ തീരുമാനം അറിയിച്ചത്. അതുകേട്ട് എന്റെ കുടുംബം ഞെട്ടി. ആരും എന്നോട് തര്‍ക്കിച്ചില്ല. പിന്നെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് ആളുകളോട് പറയണമെന്ന് തോന്നി. 'ലാല്‍ സിംഗ് ഛദ്ദ എന്ന അദ്ദേഹത്തിന്റെ സിനിമ റിലീസിനൊരുങ്ങുമ്പോള്‍, ഇത് അദ്ദേഹത്തിന്റെ മാര്‍കറ്റിംഗ് തന്ത്രമാണെന്ന് അവര്‍ പറയും' -മുംബൈയില്‍ നടന്ന എബിപി ഐഡിയാസ് ഓഫ് ഇന്‍ഡ്യ ഇവന്റിലാണ് ആമിര്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.
'പിന്നീട് പ്രേക്ഷകരോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. എന്തായാലും മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്റെ സിനിമ വരുന്നത്. ലാല്‍ സിംഗ് ഛദ്ദ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തേക്ക് ഞാന്‍ എന്തെങ്കിലും ചെയ്യുമോ എന്ന് ആര്‍ക്കും മനസിലാകില്ല. അപ്പോഴേക്കും ഞാന്‍ സിനിമ വിടും, ആരും അറിയരുത്. അങ്ങനെ ഒന്നും പറയണ്ട എന്ന് തീരുമാനിച്ചു. മൂന്ന് മാസം അങ്ങനെ കടന്നു പോയി. ഒരു ദിവസം, എന്റെ കുട്ടികള്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ ഭയങ്കരനാണ്, ഇങ്ങനെ ചെയ്യരുത്. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എന്റെ കുട്ടികളും കിരണും എന്നോട് പറഞ്ഞു. കിരണ്‍ കരഞ്ഞുകൊണ്ട് പറഞ്ഞു, 'ഞാന്‍ നിങ്ങളെ കാണുമ്പോള്‍, നിങ്ങളുടെ ഉള്ളിലെ സിനിമകള്‍ ഞാന്‍ കാണുന്നു'. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു, ഞാന്‍ സിനിമ മനസുകൊണ്ട് ഉപേക്ഷിച്ച ശേഷം വീണ്ടും തിരിച്ചെത്തി,'- ആമിര്‍ ഖാന്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Actor, Cinema, Entertainment, Children, Aamir Khan, Film industry, Release, Decision, Aamir Khan reveals he had decided to quit the film industry before the release of Laal Singh Chaddha; says his decision had left Kiran Rao in tears.
Keywords: Mumbai, News, National, Actor, Cinema, Entertainment, Children, Aamir Khan, Film industry, Release, Decision, Aamir Khan reveals he had decided to quit the film industry before the release of Laal Singh Chaddha; says his decision had left Kiran Rao in tears.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.