'ഗോതമ്പ് പായ്ക്കറ്റിനുള്ളില്‍ 15,000 രൂപ ഒളിപ്പിച്ച് സഹായം നല്‍കി'; വാര്‍ത്തയുടെ സത്യം വെളിപ്പെടുത്തി ആമിര്‍ ഖാന്‍
May 4, 2020, 17:02 IST
മുംബൈ: (www.kvartha.com 04.05.2020) ലോക് ഡൗണില്‍ വലയുന്ന പാവപ്പെട്ടവര്‍ക്ക് ഗോതമ്പ് പായ്ക്കറ്റിനുള്ളില്‍ 15,000 രൂപ ഒളിപ്പിച്ച് സഹായം നല്‍കിയത് താനല്ലെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഡെല്‍ഹിയിലെ കൊവിഡ് ഏറ്റവുധികം ബാധിച്ച പ്രദേശങ്ങളിലൊന്നിലേക്ക് ആമിര്‍ ഖാന്‍ ഒരു ട്രക്ക് നിറയെ ഗോതമ്പ് പാക്കറ്റുകള്‍ അയച്ചുവെന്നും ഓരോ ഒരു കിലോ ഗോതമ്പ് പാക്കിലും 15,000 രൂപ വരെ ഉണ്ടായിരുന്നുവെന്നുമാണ് ഒരു വീഡിയോ പ്രചരിച്ചിരുന്നത്.
സംഭവം സത്യമെന്നോ വ്യാജമെന്നോ നോക്കാതെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുകയും താരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവത്തില്‍ ട്വിറ്ററിലൂടെ പ്രതികരണവുമായി താരം മുന്നോട്ടു വന്നത്.
'ഗോതമ്പ് പാക്കറ്റില്‍ പണം വച്ചത് ഞാനല്ല. അത് വ്യാജ വാര്‍ത്തയാകാം, അല്ലെങ്കില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഏതെങ്കിലും റോബിന്‍ഹുഡോ ചെയ്തതാകും. സുരക്ഷിതരായിരിക്കൂ' എന്നാണ് ആമിര്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. കൊവിഡ് 19 പ്രതിരോധത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിര്‍ സംഭാവന നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ലോക് ഡൗണ്‍ കാലയളവില്‍ ആമിര്‍ സഹായം നല്‍കിയിട്ടുണ്ട്.
Guys, I am not the person putting money in wheat bags. Its either a fake story completely, or Robin Hood doesn't want to reveal himself!— Aamir Khan (@aamir_khan) May 4, 2020
Stay safe.
Love.
a.
Keywords: Mumbai, News, National, Cinema, Entertainment, Actor, Ameer Khan, Twitter, Wheat bags, Money, Aamir Khan denies putting money in wheat bags
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.