കോണ്‍ജുറിംഗ് 2 കണ്ട് 65കാരന്‍ ഭയന്ന് മരിച്ചു

 


ADVERTISEMENT

തിരുവണ്ണാമലൈ: (www.kvartha.com 19.06.2016) ഹോളീവുഡ് ഹൊറര്‍ ചിത്രമായ ദി കോണ്‍ജുറിംഗ് 2 കണ്ടുകൊണ്ടിരുന്ന 65കാരന്‍ ഭയന്ന് മരിച്ചു. തിരുവണ്ണാമലയിലെ ഒരു തീയേറ്ററില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സുഹൃത്തിനൊപ്പമാണ് ഇയാള്‍ സിനിമ കാണാനെത്തിയത്. ആന്ധ്ര സ്വദേശിയാണ് മരിച്ചയാള്‍. സിനിമ ക്ലൈമാക്‌സിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് മൃതദേഹം തിരുവണ്ണാമലൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാലിയാള്‍ മൃതദേഹവുമായി അപ്രത്യക്ഷമായി. മരിച്ചയാളെ കുറിച്ച് ഓട്ടോെ്രെഡവര്‍മാരോടും ലോഡ്ജ് ഉടമകളോടും അന്വേഷിച്ച് വരികയാണ് പോലീസ്.
കോണ്‍ജുറിംഗ് 2 കണ്ട് 65കാരന്‍ ഭയന്ന് മരിച്ചു

SUMMARY: Tiruvannamalai: In a shocking incident, a 65-year-old man died while watching a movie in a cinema theatre in Tiruvannamalai Town on Thursday night.

Keywords: Tiruvannamalai, Shocking incident, 65-year-old, Man, Died, Watching, Cinema theatre, Tiruvannamalai, Town, Thursday, Night.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia