SWISS-TOWER 24/07/2023

അകാലത്തിലെ ആ വിയോഗത്തിന് ആറാണ്ട്; സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച മണിയെ മലയാളത്തിന് മറക്കാനാവില്ല, ഇന്നും നൊമ്പരമായി മണികിലുക്കം

 


തൃശൂര്‍: (www.kvartha.com 06.03.2022) ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയ കലാഭവന്‍ മണിയെ മലയാളത്തിന് മറക്കാനാവില്ല. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഞായറാഴ്ച ആറാണ്ട് പൂര്‍ത്തിയാവുന്നു.

  
അകാലത്തിലെ ആ വിയോഗത്തിന് ആറാണ്ട്; സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച മണിയെ മലയാളത്തിന് മറക്കാനാവില്ല, ഇന്നും നൊമ്പരമായി മണികിലുക്കം



ആദ്യകാലങ്ങളില്‍, ഉള്ളില്‍ ഒരുപാട് സങ്കടങ്ങളും വിശക്കുന്ന വയറുമായി മിമിക്രിയിലൂടെ കാണികളെ ചിരിപ്പിച്ച ആ ചാലക്കുടിക്കാരന്‍ വളരെ പെട്ടനാണ് പ്രശസ്തിയുടെ പടവുകള്‍ കയറിയത്. ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച അതുല്യ നടന്റെ വിയോഗം ഇന്നും മലയാലത്തിന്റെ നൊമ്പരമാണ്.

അകാലത്തിലെ ആ വിയോഗത്തിന് ആറാണ്ട്; സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച മണിയെ മലയാളത്തിന് മറക്കാനാവില്ല, ഇന്നും നൊമ്പരമായി മണികിലുക്കം

രാമന്‍- അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായാണ് ജനനം. സാമ്പത്തികമായ ഇല്ലായ്മകളുടെ ദുരിതം കണ്ടുവളര്‍ന്ന ബാല്യം. സ്‌കൂള്‍ വേദികളില്‍ ഗായകനായും മോണോ ആക്റ്റ് കലാകാരനായും രംഗപ്രവേശം ചെയ്തു. പഠനമൊഴികെ എല്ലാ കാര്യങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മണി. ആയതിനാല്‍ പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് ഉത്സപപ്പറമ്പുകളിലും ക്ലബുകളുടെ പരിപാടിക്കുമൊക്കെ ഒറ്റയ്ക്ക് മിമിക്രി അവതരിപ്പിച്ച് മുന്നോട്ടുപോയ മണി ശ്രദ്ധിക്കപ്പെട്ടു.

ബിഗ് സ്‌ക്രീനില്‍ ചിരിപ്പിച്ചും കരയിപ്പിച്ചും സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു. നായകനും വില്ലനും സഹനടനും കോമേഡിയനായും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊക്കെയും ജീവന്‍ നല്‍കി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓടോറിക്ഷാ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

അതേസമയം മണിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുടുംബം ഇപ്പോഴും. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണകാരണമെന്നുമാണ് കേസന്വേഷിച്ച സിബിഐയുടെ കണ്ടെത്തല്‍. വയറ്റില്‍ കണ്ടെത്തിയ വിഷാശം മദ്യത്തില്‍ നിന്നുളളതാണെന്നും സിബിഐ കോടതിയില്‍ സമര്‍പിച്ച റിപോര്‍ടിലുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വിശ്വസിക്കാനാകിലലെന്നു തന്നെയാണ് കുടുംബത്തിന്റെ നിലപാട്.

Keywords:  Thrissur, News, Kerala, Kalabhavan Mani, Actor, Cinema, Entertainment, Death, 6 years passed since the demise of Kalabhavan Mani.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia