SWISS-TOWER 24/07/2023

'ഒരു അഡാര്‍ ലവ്' ഒരൊറ്റ കണ്ണിറുക്കലില്‍ ശ്രദ്ധ നേടിയ ചിത്രം ചരിത്രം മാറ്റി കുറിച്ചു; മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് ഡബ് ചെയ്ത ഒരു സിനിമയ്ക്ക് ആദ്യമായി 10 ലക്ഷം ലൈക്‌സ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 17.06.2021) 'ഒരു അഡാര്‍ ലവ്' എന്ന മലയാള സിനിമ അങ്ങനെ ഒന്നും മലയാള പ്രേക്ഷകര്‍ മറക്കില്ല. ഒരൊറ്റ കണ്ണിറുക്കലില്‍ ശ്രദ്ധ നേടിയ ചിത്രമാണ്. എന്നാല്‍ മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് ഡബ് ചെയ്ത ഒരു സിനിമയ്ക്ക് ചരിത്രത്തില്‍ ആദ്യമായിട്ടാണ് 10 ലക്ഷം ലൈക്‌സ് ലഭിക്കുന്നത്. 
Aster mims 04/11/2022

പ്രിയാ വാര്യര്‍, റോഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മാണിക്യ മലരായ പൂവേ എന്ന ഗാനം വന്‍ ഹിറ്റായി മാറി. പ്രണയ ചിത്രമായിട്ടായിരുന്നു ഒരു അഡാര്‍ ലവ് എത്തിച്ചത്. പ്ലസ് ടു പഠനകാലത്തെ ജീവിതമായിരുന്നു സിനിമയില്‍ പറഞ്ഞത്.

'ഒരു അഡാര്‍ ലവ്' ഒരൊറ്റ കണ്ണിറുക്കലില്‍ ശ്രദ്ധ നേടിയ ചിത്രം ചരിത്രം മാറ്റി കുറിച്ചു; മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് ഡബ് ചെയ്ത ഒരു സിനിമയ്ക്ക് ആദ്യമായി 10 ലക്ഷം ലൈക്‌സ്

പലരും കളിയാക്കിയ ഇപ്പോഴും കളിയാക്കുന്ന കുറച്ച് പുതുമുഖങ്ങളെ വെച്ച് ഞാന്‍ സംവിധാനം ചെയ്ത 'ഒരു അഡാറ് ലവിന്റെ' ഹിന്ദി ഡബിന് അങ്ങനെ ഒരു മില്ല്യണ്‍ ലൈക്. എന്റെ കരിയറിനെയും ആദ്യത്തെ ഒരു മില്ല്യണ്‍ ലൈകാണ്. നിങ്ങളെ ആരൊക്കെ കളിയാക്കിയാലും ട്രോളിയാലും ഒന്നും കാര്യമാക്കണ്ട, നിങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്ത പ്രവര്‍ത്തി ആണെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും വിജയം നിങ്ങളെ തേടി വരും. അന്തിമ വിജയം കര്‍മ്മത്തിന്റെയാണ് എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നത്.

Keywords:  Kochi, News, Kerala, Cinema, Entertainment, Director, 10 lakh likes for the first time for a movie dubbed from Malayalam to Hindi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia