വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തതിനു പിന്നാലെ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യ നില മെച്ചപ്പെടുന്നു

 



ചെന്നൈ: (www.kvartha.com 28.07.2020) ജീവനൊടുക്കുമെന്ന് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍, നാടാര്‍ സമുദായ നേതാവായ ഹരി നാടാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച് വീഡിയെ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രക്തസമര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയില്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സീമനും അദ്ദേഹത്തിന്റെ അണികളും കാരണം താന്‍ കഴിഞ്ഞ നാലു മാസമായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചുവരികയാണെന്ന് നടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇത് തന്റെ അവസാന വീഡിയോ ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളില്‍ താരം വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. ദേവദൂതന്‍, പഞ്ചാബി ഹൗസ് തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തതിനു പിന്നാലെ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യ നില മെച്ചപ്പെടുന്നു

Keywords: Chennai, News, National, Actress, Vijayalakshmi, Cinema, Entertainment, Suicide Attempt, hospital, Vijayalakshmi hospitalised after suicide attempt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia