കൊച്ചി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് ചാനലുകളടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത ചന്ദ്രലേഖയുടെ ജീവിതം മാറിമറിയുന്നു. ചന്ദ്രലേഖയുടെ ആദ്യ സിനിമയ്ക്ക് വേണ്ടിയുള്ള ഗാനത്തിന്റെ റെക്കോഡിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന 'ലൗ സ്‌റ്റോറി' യെന്ന സിനിമയുടെ ഗാനമാണ് ചന്ദ്രലേഖ ആലപിച്ചത്. മൂന്നരവയസുകാരനായ മകനും സഹോദരനുമൊപ്പമായിരുന്നു ചന്ദ്രലേഖ കൊച്ചിയിലെ ഫ്രെഡി സ്റ്റുഡിയോയില്‍ റെക്കോഡിങ്ങിനെത്തിയത്.
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിനിയായ ചന്ദ്രലേഖയെന്ന വീട്ടമ്മയെ മാസങ്ങള്‍ക്ക് മുമ്പ് വരെ ആര്‍ക്കും ഒരു പരിചയവും ഉണ്ടായിരുന്നില്ല. എന്നാലിന്ന് ചന്ദ്രലേഖയെന്ന് ചോദിച്ചാല്‍ എല്ലാവരുടെ മനസിലും ആപാട്ട് ഒഴുകിയെത്തും, രാജഹംസമേ.... ഒരുവര്‍ഷം മുമ്പ് ഭര്‍തൃ സഹോദരന്‍ ദര്‍ശന്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പാട്ട് ആണ് ചന്ദ്രലേഖയുടെ ജീവിതം മാറ്റിമറിച്ചത്. കൈക്കുഞ്ഞുമൊത്ത് ആ ഗാനം മൂളുമ്പോള്‍ ചന്ദ്രലേഖപോലും തന്റെ പ്രശസ്തി ഇത്രയും ഉയരുമെന്ന് കരുതിയിരുന്നില്ല. രാജഹംസമേ പാടി സോഷ്യല്‍നെറ്റ് വര്‍ക്കില്‍ ഹിറ്റായ ചന്ദ്രലേഖ ഇപ്പോള്‍ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ സംഗീതത്തില്‍ മികവ് തെളിയിച്ച ചന്ദ്രലേഖ എന്നാല്‍ അന്ന് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അധ്യാപകരും സഹപാഠികളും മികച്ച പിന്തുണയാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത്. എന്നാല്‍ ഇതെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയായിരുന്നു. പ്രശസ്തിയുടെ പടവുകള്‍ താണ്ടുമ്പോഴും തന്റെ ബാല്യകാലത്തെ അനുഭവങ്ങള്‍ ഇന്നും മറക്കാനാകാത്ത അനുഭവമാണെന്നാണ് ചന്ദ്രലേഖ പറയുന്നത്.
സംഗീതത്തിന്റെ ആദ്യപാഠം പോലും കേട്ടുകേള്‍വിയില്ലാത്ത ചന്ദ്രലേഖ ഇന്ന് പ്രശസ്തിയുടെ പടവുകള്‍ കയറുകയാണ്. ചമയം എന്ന ചിത്രത്തില്‍ കെ.എസ് ചിത്ര പാടിയ രാജഹംസമേ എന്ന ഗാനമാണ് യുട്യൂബില്‍ ചന്ദ്രലേഖയുടെ ഹിറ്റായി മാറിയത്. ഒരു കുസൃതിക്ക് മാത്രമായാണ് അനുജന്‍ അന്ന് ഗാനം മൊബൈലില്‍ പകര്‍ത്തിയതെന്ന് ചന്ദ്രലേഖ പറഞ്ഞു. ഇത് യൂട്യൂബില്‍ ഇട്ടകാര്യം അറിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. യൂട്യൂബ് എന്താണെന്ന്‌പോലും തനിക്കറിവില്ലെന്ന് നിഷ്‌കളങ്കയായ വീട്ടമ്മ പറയുന്നു. പക്ഷേ പാട്ടിന്റെ ശ്രുതിമധുരവും ആലാപന ശൈലിയും ശ്രദ്ധയോടെ കേട്ട് മനസിലാക്കിയിരുന്നതായി അവര്‍ പറഞ്ഞു.
ക്ലാസിക് ഹിറ്റുകളാണ് ചന്ദ്രലേഖയ്ക്കിഷ്ടം. തുടക്കത്തില്‍ പലരും ഗാനം വ്യാജമാണെന്ന് പറഞ്ഞ് യൂട്യൂബ് ഗാനത്തെ തള്ളിക്കളഞ്ഞു. എന്നാല്‍ ഇവരുടെ മറ്റൊരു ബന്ധു മൊബൈല്‍ നമ്പര്‍ നല്‍കിയതോടെ ഫോണില്‍ വിളിച്ചവര്‍ക്കെല്ലാം പാട്ട് പാടി കേള്‍പിച്ചാണ് ചന്ദ്രലേഖ മറുപടി നല്‍കിയത്.
എല്‍.ഐ.സി. ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനായ ഭര്‍ത്താവ് രഘുനാഥനും അമ്മ തങ്കമ്മയുമാണ് ചന്ദ്രലേഖയുടെ നരിക്കുഴിയിലെ വീട്ടിലുള്ളത്. മൊബൈലില്‍ പോലും ഇത്രയും നന്നായി പാടുന്ന ചന്ദ്രലേഖ എല്ലാ സംവിധാനങ്ങളും ഉള്ള സ്റ്റുഡിയോയില്‍ പാടിയ പാട്ട് എങ്ങിനെയിരിക്കുമെന്ന് അറിയാന്‍ അതിന്റെ റിലീസിങ് വരെ നമുക്ക് കാത്തിരിക്കാം.
നിഷ്‌കളങ്കതയാണ് ചന്ദ്രലേഖയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഊതിക്കാച്ചിയ പൊന്ന് പോലെയാണ് ഇപ്പോള്‍ ചന്ദ്രലേഖയെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പെട്ടെന്നുള്ള പ്രശസ്തി കേരളത്തിലെ ഒരു വീട്ടമ്മയ്ക്കും ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ടാവില്ല. തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചന്ദ്രലേഖ സ്വീകരിച്ചത്. മലയാളികള്‍ ഇന്ന് ഈ കലാകാരിയെ ആദരവോടെയാണ് കാണുന്നത്. പുകപിടിച്ച അടുക്കളയില്‍ നിന്നാണ് ചന്ദ്രലേഖ ഇപ്പോള്‍ പിന്നണി ഗായികയായി വളര്‍ന്നിരിക്കുന്നത്.
Keywords : Kochi, Singer, Malayalam, Entertainment, Chandralekha, Rajahamsame, Social Network, Film, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര സ്വദേശിനിയായ ചന്ദ്രലേഖയെന്ന വീട്ടമ്മയെ മാസങ്ങള്‍ക്ക് മുമ്പ് വരെ ആര്‍ക്കും ഒരു പരിചയവും ഉണ്ടായിരുന്നില്ല. എന്നാലിന്ന് ചന്ദ്രലേഖയെന്ന് ചോദിച്ചാല്‍ എല്ലാവരുടെ മനസിലും ആപാട്ട് ഒഴുകിയെത്തും, രാജഹംസമേ.... ഒരുവര്‍ഷം മുമ്പ് ഭര്‍തൃ സഹോദരന്‍ ദര്‍ശന്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പാട്ട് ആണ് ചന്ദ്രലേഖയുടെ ജീവിതം മാറ്റിമറിച്ചത്. കൈക്കുഞ്ഞുമൊത്ത് ആ ഗാനം മൂളുമ്പോള്‍ ചന്ദ്രലേഖപോലും തന്റെ പ്രശസ്തി ഇത്രയും ഉയരുമെന്ന് കരുതിയിരുന്നില്ല. രാജഹംസമേ പാടി സോഷ്യല്‍നെറ്റ് വര്‍ക്കില്‍ ഹിറ്റായ ചന്ദ്രലേഖ ഇപ്പോള്‍ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ സംഗീതത്തില്‍ മികവ് തെളിയിച്ച ചന്ദ്രലേഖ എന്നാല്‍ അന്ന് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അധ്യാപകരും സഹപാഠികളും മികച്ച പിന്തുണയാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത്. എന്നാല്‍ ഇതെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയായിരുന്നു. പ്രശസ്തിയുടെ പടവുകള്‍ താണ്ടുമ്പോഴും തന്റെ ബാല്യകാലത്തെ അനുഭവങ്ങള്‍ ഇന്നും മറക്കാനാകാത്ത അനുഭവമാണെന്നാണ് ചന്ദ്രലേഖ പറയുന്നത്.
സംഗീതത്തിന്റെ ആദ്യപാഠം പോലും കേട്ടുകേള്‍വിയില്ലാത്ത ചന്ദ്രലേഖ ഇന്ന് പ്രശസ്തിയുടെ പടവുകള്‍ കയറുകയാണ്. ചമയം എന്ന ചിത്രത്തില്‍ കെ.എസ് ചിത്ര പാടിയ രാജഹംസമേ എന്ന ഗാനമാണ് യുട്യൂബില്‍ ചന്ദ്രലേഖയുടെ ഹിറ്റായി മാറിയത്. ഒരു കുസൃതിക്ക് മാത്രമായാണ് അനുജന്‍ അന്ന് ഗാനം മൊബൈലില്‍ പകര്‍ത്തിയതെന്ന് ചന്ദ്രലേഖ പറഞ്ഞു. ഇത് യൂട്യൂബില്‍ ഇട്ടകാര്യം അറിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. യൂട്യൂബ് എന്താണെന്ന്‌പോലും തനിക്കറിവില്ലെന്ന് നിഷ്‌കളങ്കയായ വീട്ടമ്മ പറയുന്നു. പക്ഷേ പാട്ടിന്റെ ശ്രുതിമധുരവും ആലാപന ശൈലിയും ശ്രദ്ധയോടെ കേട്ട് മനസിലാക്കിയിരുന്നതായി അവര്‍ പറഞ്ഞു.
ക്ലാസിക് ഹിറ്റുകളാണ് ചന്ദ്രലേഖയ്ക്കിഷ്ടം. തുടക്കത്തില്‍ പലരും ഗാനം വ്യാജമാണെന്ന് പറഞ്ഞ് യൂട്യൂബ് ഗാനത്തെ തള്ളിക്കളഞ്ഞു. എന്നാല്‍ ഇവരുടെ മറ്റൊരു ബന്ധു മൊബൈല്‍ നമ്പര്‍ നല്‍കിയതോടെ ഫോണില്‍ വിളിച്ചവര്‍ക്കെല്ലാം പാട്ട് പാടി കേള്‍പിച്ചാണ് ചന്ദ്രലേഖ മറുപടി നല്‍കിയത്.
എല്‍.ഐ.സി. ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനായ ഭര്‍ത്താവ് രഘുനാഥനും അമ്മ തങ്കമ്മയുമാണ് ചന്ദ്രലേഖയുടെ നരിക്കുഴിയിലെ വീട്ടിലുള്ളത്. മൊബൈലില്‍ പോലും ഇത്രയും നന്നായി പാടുന്ന ചന്ദ്രലേഖ എല്ലാ സംവിധാനങ്ങളും ഉള്ള സ്റ്റുഡിയോയില്‍ പാടിയ പാട്ട് എങ്ങിനെയിരിക്കുമെന്ന് അറിയാന്‍ അതിന്റെ റിലീസിങ് വരെ നമുക്ക് കാത്തിരിക്കാം.
നിഷ്‌കളങ്കതയാണ് ചന്ദ്രലേഖയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഊതിക്കാച്ചിയ പൊന്ന് പോലെയാണ് ഇപ്പോള്‍ ചന്ദ്രലേഖയെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പെട്ടെന്നുള്ള പ്രശസ്തി കേരളത്തിലെ ഒരു വീട്ടമ്മയ്ക്കും ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ടാവില്ല. തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ചന്ദ്രലേഖ സ്വീകരിച്ചത്. മലയാളികള്‍ ഇന്ന് ഈ കലാകാരിയെ ആദരവോടെയാണ് കാണുന്നത്. പുകപിടിച്ച അടുക്കളയില്‍ നിന്നാണ് ചന്ദ്രലേഖ ഇപ്പോള്‍ പിന്നണി ഗായികയായി വളര്‍ന്നിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.