കന്നുകാലി നിരോധനം: ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ്; ഹിന്ദുത്വ രാഷ്ട്ര വിശദീകരണം അവസാനിപ്പിക്കൂവെന്നും താരം

 


ചെന്നൈ: (www.kvartha.com 02.06.2017) ബിജെപിയോട് വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആവശ്യപ്പെട്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ്. കേന്ദ്രത്തിന്റെ കന്നുകാലി അറവ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ട്വിറ്ററിലൂടെയാണ് താരം തന്റെ പിന്തുണ രേഖപ്പെടുത്തിയത്. ഹിന്ദുത്വ രാഷ്ട്ര വിശദീകരണം അവസാനിപ്പിക്കാനും താരം ബിജെപിയോട് ആവശ്യപ്പെട്ടു.

നിങ്ങള്‍ക്ക് അധികാരമുണ്ടെങ്കില്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഞങ്ങളില്‍ ഭൂരിഭാഗവും ഭക്തരോ നിരീശ്വരവാദികളോ അല്ല. വ്യക്തിസ്വാതന്ത്ര്യത്തില്‍ നിന്നും അകന്നുനില്‍ക്കൂ. ഹിന്ദു രാഷ്ട്ര വിശദീകരണങ്ങള്‍ അവസാനിപ്പിക്കൂ എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

കന്നുകാലി നിരോധനം: ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ്; ഹിന്ദുത്വ രാഷ്ട്ര വിശദീകരണം അവസാനിപ്പിക്കൂവെന്നും താരം

മാര്‍ക്കറ്റിനെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. ഇത് ജനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ മാത്രമേ ഉപകരിക്കൂ. അറവിനെ സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യട്ടെ. ഇതില്‍ കേന്ദ്രമെന്തിന് തലയിടണം. ഞങ്ങള്‍ ഇന്ത്യക്കാരാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. വിദ്വേഷം അവസാനിപ്പിക്കൂ. എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നാലാഴ്ചത്തേയ്ക്ക് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പാര്‍ലമെന്റാണ് ഇത്തരം നിയമങ്ങള്‍ ആദ്യം പാസാക്കേണ്ടതെന്ന പൊതു താല്പര്യഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Tamil superstar Siddharth has told the BJP to stay out of ‘people’s private choices’ and stop the ‘Hindu nation narrative.’

Keywords: National, Entertainment, Siddharth
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia