മേഘ്‌ന രാജ് വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് പരാതി; നടിക്കെതിരെ പോലീസ് കേസ്

 


ADVERTISEMENT

ബാംഗ്ലൂര്‍: (www.kvartha.com 26.02.2016) തെന്നിന്ത്യന്‍ താര സുന്ദരി മേഘ്‌ന രാജിനെതിരെ കേസ്. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും വിലപ്പെട്ട രേഖകള്‍ തട്ടിയെടുത്തെന്നുമാണ്  മേഘ്‌നയ്‌ക്കെതിരായ പരാതി.

തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ദ്ധനനാണ് ഇമെയില്‍ വഴി പരാതി പോലീസിനയച്ചത്. ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി അയച്ചത്.

അതേസമയം ആരോപണങ്ങള്‍ നടി നിഷേധിച്ചു. വിനയന്റെ യക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌ന അനൂപ് മേനോന്‍ ചിത്രങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇടയ്ക്ക് ഇരുവരും പ്രണയ ഗോസിപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അവരത് നിഷേധിച്ചിരുന്നു.
അനൂപ് മേനോന്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതനായത്.

മേഘ്‌ന രാജ് വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് പരാതി; നടിക്കെതിരെ പോലീസ് കേസ്

Keywords: Meghna Raj, Anoop Menon,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia