കലാഭവന്‍ മണിക്കെതിരെ കേസ്

 


ADVERTISEMENT

തൃശൂര്‍: വനപാലകരുടെ മര്‍ദിച്ചുവെന്ന പരാതിയില്‍ സിനിമാ താരം കലാഭവന്‍ മണിക്കെതിരെ പോലീസ് കേസെടുത്തു. വനംവകുപ്പിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ യു.ജി രമേശന്‍, ഫോറസ്റ്റര്‍ രവീന്ദ്രന്‍ എന്നിവരെ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടെ കലാഭവന്‍ മണി മര്‍ദിച്ചതായി ആതിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മണിക്കെതിരെ
കേസെടുത്തത്. ചൊവ്വാഴ്ച പത്തരയോടെ അതിരപ്പിള്ളിക്കു സമീപമായിരുന്നു സംഭവം.

മര്‍ദനമേറ്റ രണ്ട് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയില്‍ പെട്രോളിംങ് നടത്തുകയായിരുന്ന വനപാലകര്‍ അതുവഴി വന്ന കലാഭവന്‍ മണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനവും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ വാഹനം മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റിനു ശേഷം അമിതവേഗത്തില്‍ മണിയുടെ കാര്‍ തിരിച്ചെത്തി. ഇതിനുശേഷം മണിയും സുഹൃത്തും ചേര്‍ന്നു മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

കലാഭവന്‍ മണിക്കെതിരെ കേസ്അതിനിടെ കലാഭവന്‍ മണിയും സുഹൃത്തും ചാലക്കുടി ആശുപത്രിയില്‍ ചികിത്സതേടി. വനപാലകര്‍ അകാരണമായി മര്‍ദിക്കാന്‍ ശ്രമിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഇതോടൊപ്പം സുഹൃത്തിന്റെ ഭാര്യ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പാരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.


Keywords : Thrissur, Kalabhavan Mani, Case, Police, Kerala, Film, Actor, Entertainment, Attack, Car, Kerala, Malayalam News, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia