Movie Review | ബ്രോമാൻസ്: ബ്രോകളുടെ കഥപറയുന്ന കിടിലൻ സിനിമ; ചിരിയുടെ മേളം!


● മാത്യൂസിന്റെയും മഹിമയുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്.
● അർജുൻ അശോകന്റെ അവസാന രംഗങ്ങളിലെ പ്രകടനം മികച്ചതായിരുന്നു.
● സിനിമയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മനോഹരമാണ്.
● സിനിമ പ്രേക്ഷകർക്ക് ഒരു നല്ല അനുഭവം നൽകുന്നു.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. പുതിയ പിള്ളേരെ ഫോക്കസ് ചെയ്ത് ഒരുക്കിയിരിക്കുന്ന ഒരു സെലിബ്രേഷൻ മൂഡ് പടമാണ് ബ്രോമാൻസ്. കഥക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയിൽ മാത്യൂസ്, അർജുൻ അശോകൻ, സംഗീത്, മഹിമ നമ്പ്യാർ എന്നീ നാല് പെരും ഒരുപോലെ തിളങ്ങുന്നുണ്ട്. മഹിമയുടെ കാസർകോട് സ്‌ലാങ്ങും ക്ലൈമാക്സിലെ അർജുൻ അശോകന്റെ പ്രകടനവുമൊക്കെ അടിപൊളിയായിരുന്നു. ചെറിയ ചെറിയ കൗണ്ടറുകൾ കൊണ്ട് പോലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ സംഗീതിനും സാധിക്കുന്നുണ്ട്. മൊത്തത്തിൽ കൂട്ടുകാർക്കൊപ്പമോ സഹോദരങ്ങൾക്കൊപ്പമോ ഒക്കെ പോയാൽ ഒരു ഫൺ റൈഡ് ആയിട്ട് എൻജോയ് ചെയ്യാൻ കഴിയുന്നൊരു സിനിമയാണ് ബ്രോമാൻസ്.
ബ്രോമാൻസ് പേരുപോലെ രണ്ട് ബ്രോമാരുടെ കഥയാണ്. ചേട്ടനെ കാണാതെ പോകുകയും അവനെ തപ്പി ഇറങ്ങുന്ന അനിയനും, കാമുകിയും പിന്നെ കൂട്ടുകാരനും. കൂടെ കൊറിയർ ബാബു എന്ന സിംപിൾ ഗുണ്ടയും. ആദ്യം മുതൽ അവസാനം വരെ ചിരിപ്പിച്ച ഹാക്കറും ഇവർ എല്ലാരും ചേർന്നുള്ള ഒരു കിടിലൻ റൈഡ് ആണ് ഈ സിനിമ. നാട്ടിലും വീട്ടിലുമൊക്കെ നല്ല ഇമേജ് മാത്രമുള്ള ആളാണ് ഷിന്റോ. ഒരു ബ്രെയ്ക്കപ്പിലൂടെ കടന്നു പോകുന്ന ഷിന്റോയെ പെട്ടെന്നൊരു ദിവസം കാണാതാവുകയാണ്. ഷിന്റോയെ തേടിയുള്ള അനുജൻ ബിന്റോയുടെയും മറ്റു കുറച്ചു പേരുടെയും അന്വേഷണങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ് ബ്രോമാൻസ്.
ഒരു ഫാന്റസി ട്രാവലിന്റെ കഥ പറയുന്ന സിനിമയിൽ പ്രണയവും ഫ്രണ്ട്ഷിപ്പുമെല്ലാം കഥാതന്തുക്കളാകുന്നു. സഹോദരനെ തേടിയുള്ള യാത്രയിൽ ഒരാൾ ചെന്നെത്തുന്ന വഴികളും, അവിടെ അയാൾ നേരിടുന്ന പ്രശ്നങ്ങളും സിനിമയിൽ വഴിത്തിരിവാകുന്നു. ഇതിൽ അയാളെ സഹായിക്കാൻ ഒരുകൂട്ടം ഫ്രണ്ട്‌സ് എത്തുന്നത്തോടെ സിനിമ സങ്കീർണമാകുന്നു. അത്യാവശ്യം നർമ്മമുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. പെർഫോമൻസിൽ മാത്യൂസും മഹിമ നമ്പ്യാരും കിടു ആയിരുന്നു. എന്നിരുന്നാലും കോമഡിയിൽ സ്കോർ ചെയ്തത് നമ്മടെ അമൽ ഡേവിസ് എന്ന് എടുത്തു തന്നെ പറയണം. മാത്യു ഇത് വരെ ചെയ്തതിൽ ഏറ്റവും കിടു റോൾ ആണ് ഈ സിനിമയിൽ. ഒരു പക്കാ ടെമ്പർ ഉള്ള റോൾ മാത്യു പക്കാ ആയി ചെയ്തിട്ടുണ്ട്.
അർജുൻ അശോകനും അടിപൊളി ആയിരുന്നു. അവസാനത്തേക്ക് എല്ലാം അർജുൻ അശോകന്റെ ഷോ ആയിരുന്നു പടം. അത് പോലെ തന്നെ ഷാജോണും നമ്മൾ സ്ഥിരം കാണുന്നതിൽ നിന്ന് മാറി ഒരു കിടിലൻ വേഷത്തിൽ എത്തുന്നുണ്ട്. അവസാനത്തെ പകുതിയിൽ അർജുൻ അശോകൻ ചെയ്യണ ഒരു പെർഫോമൻസ് ഉണ്ട്. കിടിലൻ ആയിരുന്നു. പുള്ളിയുടെ എക്സ്പ്രഷൻസ് എല്ലാം തിയറ്റർ ചിരിപ്പറമ്പ് ആക്കുന്നുണ്ട്. രോമാഞ്ചം കഴിഞ്ഞാൽ പുള്ളിയുടെ ഏറ്റവും എൻജോയ് ചെയ്ത പെർഫോമൻസ് ഈ സിനിമയിൽ ആകും. അത് പോലെ തന്നെ ഹാക്കർ ആയി വന്ന സംഗീത്, കൊറിയർ ബാബു ആയി വന്ന ഷാജോൺ എല്ലാം പൊളി ആയിരുന്നു. മഹിമ, മാത്യു, ശ്യാം മോഹൻ അടക്കമുള്ള എല്ലാവർക്കും നല്ല സ്‌പേസ് അരുൺ ഡി ജോസ് ഈ സിനിമയിൽ കൊടുക്കുന്നുണ്ട്.
'ജോ ആൻഡ് ജോ', '18 പ്ലസ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോമാൻസ്. റൊമാൻസിനേക്കാൾ സൗഹൃദത്തിനും സഹോദര സ്നേഹത്തിനും പ്രാധാന്യം നൽകുന്ന ഈ ചിത്രം, പുതിയ തലമുറയുടെ രുചികൾക്ക് അനുയോജ്യമായി ഒരു മുഴുനീള രസകരമായ യാത്രയാണ് ഓഫർ ചെയ്യുന്നത്. തല്ലുമാല, അഞ്ചാം പാതിര എല്ലാം ചെയ്ത ആഷിക് ഉസ്മാൻ ആണ് ഈ സിനിമയുടെ നിർമ്മാണം. മൊത്തത്തിൽ തിയറ്ററിൽ പോയി എൻജോയ് ചെയ്തു കാണാവുന്ന ഒരു കിടിലൻ പടം. മൊത്തത്തിൽ ഒരു എന്റർടൈൻമെന്റ് വൈബിൽ കാണാൻ പറ്റിയ ഒരു കളർഫുൾ കോമഡിപ്പടമാണ് ബ്രോമാൻസ്. തീയേറ്ററിൽ തന്നെ പോയി ഈ സിനിമ കാണുക. ധൈര്യമായി ടിക്കറ്റ് എടുക്കാം.
ഈ സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Review of the Malayalam film 'Bromance' directed by Arun D Jose. The article highlights the film's comedic elements, the performances of the lead actors (Mathew Thomas, Arjun Ashokan, Sangeeth, and Mahima Nambiar), and the overall fun and entertaining experience it offers. It emphasizes the film's focus on friendship and brotherhood, making it a suitable choice for a fun outing with friends and family.
#BromanceMovie, #MalayalamCinema, #ArjunAshokan, #MathewThomas, #ComedyMovie, #ArunDJose