SWISS-TOWER 24/07/2023

കരീന കപൂര്‍ അമ്മയാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.06.2016) ബോളീവുഡ് താര ദമ്പതികളായ കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും ആദ്യ കണ്മണിയെ പ്രതീക്ഷിച്ചിരിക്കുന്നതായി റിപോര്‍ട്ട്. സ്‌പോട്ട്‌ബോയ് ഡോട്ട് കോമാണ് കരീന കപൂര്‍ മൂന്നര മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നിത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

കരീനയുടേയും സെയ്ഫിന്റേയും ബന്ധുകൂടിയായ ലണ്ടനിലുള്ള വ്യക്തിയാണ് കരീന ഗര്‍ഭിണിയാണെന്ന കാര്യം സ്‌പോട്ട്‌ബോയ് ഡോട്ട് കോമിനെ അറിയിച്ചത്. യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം സെയ്ഫും കരീനയും തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത.

എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭ്യമായിട്ടില്ല. കരീന ഗര്‍ഭിണിയാണെന്ന് ഇതിന് മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ ബോളീവുഡ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തയ്ക്ക് വന്‍ പ്രാധാന്യമൊന്നും നല്‍കിയിട്ടില്ല.

കരീന കപൂര്‍ അമ്മയാകുന്നു
SUMMARY: Reports of Kareena Kapoor and Saif Ali Khan expecting their first baby together has been doing the rounds for a while now.

Keywords: Entertainment, Bollywood, Kareena Kapoor, Saif Ali Khan, Expecting, Baby, First Child, Reports, Now,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia