മരിക്കാത്ത വിനോദ് ഖന്നയുടെ ആത്മശാന്തിക്കായി രണ്ട് മിനിട്ട് മൗനമാചരിച്ച് ബിജെപി

 



മുംബൈ: (www.kvartha.com 09.04.2017) രോഗാതുരനായ ബോളീവുഡ് താരം വിനോദ് ഖന്നയുടെ വ്യാജ മരണവാര്‍ത്ത പ്രചരിച്ചതോടെ വെട്ടിലായത് ബിജെപി. എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ ചികില്‍സയില്‍ കഴിയുകയാണ് വിനോദ് ഖന്ന. മാര്‍ച്ച് 31നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരിക്കാത്ത വിനോദ് ഖന്നയുടെ ആത്മശാന്തിക്കായി രണ്ട് മിനിട്ട് മൗനമാചരിച്ച് ബിജെപി

മരണ വാര്‍ത്തയെ തുടര്‍ന്ന് ബിജെപിയുടെ മേഘാലയ യൂണിറ്റ് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി രണ്ട് മിനിട്ട് മൗനം ആചരിച്ചു. പിന്നീടാണ് മരണ വാര്‍ത്ത വ്യാജമായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ക്ക് വ്യക്തമാകുന്നത്.

ഇതോടെ ക്ഷമാപണം നടത്തിയ ബിജെപി വിനോദ് ഖന്നയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു.

SUMMARY: Veteran actor Vinod Khanna, who was admitted in HN Reliance Foundation and Research Centre in Girgaum, Mumbai, on March 31 due to severe dehydration, is better now, says a medical bulletin released by the hospital on Sunday.

Keywords: National, BJP, Vinod Khanna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia