SWISS-TOWER 24/07/2023

ബിപാഷ കരണ്‍ സിംഗ് വിവാഹം ഏപ്രില്‍ 30ന്; ആഘോഷങ്ങള്‍ തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 27.04.2016) ബോളിവുഡിലെ ചൂടന്‍ സുന്ദരി ബിപാഷ ബസു വിവാഹിതയാവുന്നു. കരണ്‍ സിംഗ് ഗ്രോവറാണ് വരന്‍. ഏപ്രില്‍ 30നാണ് താരവിവാഹം. ബിപാഷയും കരണും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു.

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹം.ആഡംബരമായ ഒരുക്കങ്ങളാണ് വിവാഹത്തിനായി പുരോഗമിക്കുന്നത്. വളരെ കുറച്ച് അതിഥികളെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിക്കുന്നുള്ളൂ. ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുക്കുന്ന വിരുന്ന് പിന്നീട് നടത്താനാണ് ഇരുവരുടെയും തീരുമാനം.

വിവാഹത്തലേന്ന് മൈലാഞ്ചിയിടല്‍ ചടങ്ങ് നടക്കും. ബംഗാളി ആചാരപ്രകാരമാണ് വിവാഹം. ബിപാഷയുടെ ആദ്യത്തെയും കരണിന്റെ മൂന്നാമത്തെയും വിവാഹമാണിത്. കരണ്‍ നേരത്തേ നടി ശ്രദ്ധ നിഗത്തെയും ജെന്നിഫര്‍ വിന്‍ഗെറ്റിനെയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ടുപേരുമായും വിവാഹമോചനം തേടി.
ബിപാഷ കരണ്‍ സിംഗ് വിവാഹം ഏപ്രില്‍ 30ന്; ആഘോഷങ്ങള്‍ തുടങ്ങി

SUMMARY: Bollywood actress Bipasha Basu’s wedding ceremonies have begun today. The Jism actress is all set to get married to her Alone co-star Karan Singh Grover on April 30

Keywords: Bipasha Basu, Karan Singh Grover,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia