പത്മാവതിയുടെ ഷൂട്ടിംഗിനിടയില്‍ സംവിധായകന്‍ ബന്‍സാലിക്ക് നേരെ ആക്രമണം; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ബോളീവുഡ്

 


ജയ്പൂര്‍: (www.kvartha.com 28.01.2017) ജയ്പൂരില്‍ ബോളീവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബോളീവുഡ്. പരിഹാസ്യവും ജനാധിപത്യ ധ്വംസനവുമാണ് ആക്രമണമെന്ന് പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു.

പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് ആക്രമണമുണ്ടായത്. ജയ്പൂര്‍ ജൈഗാര്‍ഹ് ഫോര്‍ട്ടിലായിരുന്നു ഷൂട്ടിംഗ്. രജപുത്ര സമുദായാംഗങ്ങളുടെ സംഘടനയായ കര്‍നി സേനയാണ് ആക്രമണം നടത്തിയത്. ഷൂട്ടിംഗ് ഉപകരണങ്ങളും സംഘം നശിപ്പിച്ചു.
പത്മാവതിയുടെ ഷൂട്ടിംഗിനിടയില്‍ സംവിധായകന്‍ ബന്‍സാലിക്ക് നേരെ ആക്രമണം; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ബോളീവുഡ്

പ്രിയങ്ക ചോപ്ര, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, അനുഷ്‌ക ശര്‍മ്മ, ഋഷി കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ഒമംഗ് കുമാര്‍, സുധീര്‍ മിശ്ര, രാംഗോപാല്‍ വര്‍മ്മ, ഋതിക് റോഷന്‍, സോനം കപൂര്‍ എന്നിവര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു.

പത്മാവതിയുടെ ഷൂട്ടിംഗിനിടയില്‍ സംവിധായകന്‍ ബന്‍സാലിക്ക് നേരെ ആക്രമണം; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ബോളീവുഡ്

മോഡി, എനിക്കറിയില്ല നിങ്ങള്‍ വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ വന്നോ എന്നുള്ളത്. എന്നാല്‍ ബന്‍സാലി സംഭവം വ്യക്തമാക്കുന്നത് ഇന്ത്യ ആ കറുത്ത ദിനങ്ങളിലേയ്ക്ക് തിരികെ പോകുന്നുവെന്നാണ്. കലാകാരന്മാരെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യത്തെ രാജ്യമെന്ന് വിളിക്കാനാകില്ല എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

കലാകാരന്മാരുടെ ജീവിതം ചില്ലുകൂട്ടിലാണെന്നും എപ്പോഴും ആക്രമിക്കപ്പെടാവുന്നതുമാണെന്നായിരുന്നു മുകേഷ് ഭട്ടിന്റെ പ്രതികരണം.

SUMMARY: Film industry has come together to condemn the attack on director Sanjay Leela Bhansali during the shooting of his directorial venture “Padmavati” in Jaipur calling it “appalling”, “ridiculous” and “mockery of democracy”.

Keywords: National, Entertainment, Bollywood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia