SWISS-TOWER 24/07/2023

എക്‌സ്ട്രാ ലിപ് ലോക്കിന് എക്‌സ്ട്രാ പണം! ഇ മ്രാന്‍ ഹാഷ്മിയുമായുള്ള ചുംബന രംഗങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്ന് നര്‍ഗീസ് ഫഖ്രി

 



മുംബൈ: (www.kvartha.com 03.05.2016) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ബോളീവുഡ് ചിത്രമാണ് അസര്‍. ഇതിനകം തന്നെ ചിത്രം വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടന്‍ ഇ മ്രാന്‍ ഹാഷ്മിയാണ് അസറുദ്ദീനായി ചിത്രത്തിലെത്തുന്നത്. അസറിന്റെ കാമുകിയും രണ്ടാം ഭാര്യയുമായിരുന്ന സംഗീത ബിജലാനിയുടെ റോള്‍ അവതരിപ്പിക്കുന്നത് നര്‍ഗീസ് ഫഖ്രിയും.

ഇ മ്രാന്‍ ഹാഷ്മിയുമായുള്ള ലിപ് ലോക്ക് രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ കൂടുതല്‍ ടേക്കുകള്‍ എടുത്തുവെന്നും ഇത്രയധികം ചുംബന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും നര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. അതിനാല്‍ അധികമായി വന്ന ചുംബന രംഗങ്ങള്‍ക്കും ടേക്കുകള്‍ക്കും അധിക പണം ചോദിക്കുമെന്നും അവര്‍ പറഞ്ഞു.

ലജ്ജാശീലമുള്ളതിനാല്‍ നായകന്മാരുമായി അടുത്തിടപഴകുന്ന രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് പരിഭ്രമമുണ്ടാകാറുണ്ടെന്നും നര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഇ മ്രാന്‍ ഹാഷ്മിയെ കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് നൂറുനാവായിരുന്നു.

അദ്ദേഹം വളരെ കൂളാണ്. യാതൊരു താരജാഡയുമില്ല. പ്രൊഫഷണലും. അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് ആശ്വാസകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടോണി ഡിസൂസയാണ് അസറിന്റെ സംവിധായകന്‍. പ്രചി ദേശായി, ഗൗതം ഗുലാട്ടി എന്നിവരും സുപ്രധാന റോളുകളിലെത്തുന്നു. മേയ് 13നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

SUMMARY: Imraan Hashmi's upcoming film Azhar, the biopic of former Indian cricketer Mohammad Azharuddin, is finding itself as the topic of numerous discussions these days.

Keywords: Imraan Hashmi, Azhar, Mumbai, Media, Entertainment.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia