Health Issues | എ ആർ റഹ്‌മാൻ്റെ അമിത ജോലിഭാരം ആരോഗ്യത്തെ ബാധിക്കുന്നു; താരതമ്യം ചെയ്ത് അന്തനൻ


● കഴുത്ത് വേദനയും ഡീ ഹൈഡ്രേഷൻ കാരണമുണ്ടായ അസ്വസ്ഥതയും മൂലമാണ് എ.ആർ. റഹ്‌മാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
● ഒരു മനുഷ്യന് തിരക്ക് പിടിച്ച് ഓടാമെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ വേഗത കുറയ്ക്കണമെന്നും അന്തനൻ പറയുന്നു.
● പ്രായം 58 പിന്നിട്ടിരിക്കെ ഈ ശീലം ആരോഗ്യത്തെ ബാധിക്കുമെന്നും അന്തനൻ പറയുന്നു.
ചെന്നൈ: (KVARTHA) ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു. കഴുത്ത് വേദനയും ഡീ ഹൈഡ്രേഷൻ കാരണമുണ്ടായ അസ്വസ്ഥതയും കാരണമാണ് റഹ്മാൻ ആശുപത്രിയിലായത്. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് എ.ആർ റഹ്മാൻ്റെ മകൻ വ്യക്തമാക്കിയിട്ടുണ്ട്. എ.ആർ. റഹ്മാനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റഹ്മാൻ കരിയറിൽ വലിയ തിരക്കുകളിലാണെന്ന് അന്തനൻ പറയുന്നു. ഒരു മനുഷ്യന് തിരക്ക് പിടിച്ച് ഓടാം. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ വേഗത കുറയ്ക്കണം. കിലോമീറ്റർ കുറയ്ക്കണം. എന്നാൽ റഹ്മാൻ മുമ്പത്തേക്കാളും വലിയ ഓട്ടത്തിലാണ്. വിദേശത്ത് നിന്നാണ് അദ്ദേഹമിപ്പോൾ വന്നത്. ലോകം മുഴുവൻ സംഗീത നിശ നടത്തുകയാണ്. തമിഴിൽ പല സിനിമകളും ചെയ്യുന്നു. ഈ സമയത്ത് ഇളയരാജയുമായി റഹ്മാനെ താരതമ്യം ചെയ്യുന്നത് ഉചിതമാണ്. അവരുടെ സംഗീതത്തെ താരതമ്യം ചെയ്യുന്നവരുണ്ട്.
എന്നാൽ മറ്റൊരു തരത്തിലും രണ്ട് പേരെയും താരതമ്യം ചെയ്യാം. 82 വയസാണ് ഇളയരാജയ്ക്ക്. ഇപ്പോഴും ഊർജസ്വലനായി നടക്കും. എത്ര നേരം കച്ചേരി നടത്തും. പുറത്ത് തന്നെക്കുറിച്ചുള്ള വിവാദങ്ങളൊന്നും ഇളയരാജ കാര്യമാക്കാറില്ല. വിമർശനം ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ വിടുന്നു. അദ്ദേഹം ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഈ പ്രായത്തിലും ഇങ്ങനെയിരിക്കുന്നത്. എ.ആർ റഹ്മാൻ ഇതേ രീതി പിന്തുടരുന്നത് പോലെ തോന്നുന്നു. ആ പ്രായത്തിൽ അത് കുഴപ്പമില്ലായിരുന്നു. എന്നാൽ പ്രായം 58 പിന്നിട്ടിരിക്കെ ഈ ശീലം ആരോഗ്യത്തെ ബാധിക്കുമെന്നും ബാലാജി പ്രഭു ചൂണ്ടിക്കാട്ടി. ഇപ്പോൾ ഒരുപാട് കൺസേർട്ടുകൾ എ.ആർ റഹ്മാൻ നടത്തുന്നുണ്ട്. ദുബായിൽ ഒരു സ്റ്റുഡിയോയുണ്ട്. ഇടയ്ക്കിടെ യാത്രകൾ ചെയ്യണം. ഇതെല്ലാം ആരോഗ്യത്തെ ബാധിക്കുന്നു. ജോലിഭാരം എ.ആർ റഹ്മാൻ കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്നും ബാലാജി പ്രഭു പറയുന്നു.
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ റഹ്‌മാന് നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതായും അദ്ദേഹത്തിന്റെ ടീമിലെ ഒരംഗം പറഞ്ഞു. റഹ്‌മാൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. റഹ്‌മാന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ സഹോദരി എ.ആർ. റൈഹാന നിഷേധിച്ചു. നിർജ്ജലീകരണവും ഗ്യാസ്ട്രിക് പ്രശ്‌നങ്ങളുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്ന് റൈഹാന വാർത്താ ഏജൻസിയോട് പറഞ്ഞു.
റോജ, ദിൽ സേ, എന്തിരൻ, സ്ലംഡോഗ് മില്യണയർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ രണ്ട് തവണ ഓസ്‌കാർ, ഗ്രാമി പുരസ്‌കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് എ.ആർ. റഹ്‌മാൻ.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
Music composer A.R. Rahman was hospitalized due to dehydration and neck pain. Film journalist Anthanan stated that Rahman's excessive workload is affecting his health and compared him to Ilayaraja, advising him to take care of his health.
#ARRahman, #HealthIssues, #Ilayaraja, #MusicComposer, #Chennai, #CelebrityHealth