'അവന്‍ മരിക്കുന്നതിന് മുന്‍പ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു'; സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് അനുപമ പരമേശ്വരൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അനുപമയുമായി പിണങ്ങിയിരുന്ന ഒരു സുഹൃത്തായിരുന്നു മരിച്ചത്.
● വീണ്ടും പ്രശ്‌നങ്ങളുണ്ടാവേണ്ടെന്ന് കരുതി അനുപമ മെസേജ് അവഗണിച്ചു.
● സുഹൃത്തിന് ക്യാൻസറാണെന്ന് അനുപമയ്ക്ക് അറിയില്ലായിരുന്നു.
കൊച്ചി: (KVARTHA) 'പ്രേമം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അനുപമ പരമേശ്വരൻ തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് മനസ്സ് തുറന്നത് ചർച്ചയാവുന്നു. ചില പ്രശ്‌നങ്ങളെ തുടർന്ന് ഒരുപാട് നാളുകളായി മിണ്ടാതിരുന്ന ഒരു സുഹൃത്ത് തനിക്ക് അവസാനമായി മെസേജ് അയച്ചതും എന്നാൽ ആ മെസേജ് താൻ അവഗണിച്ചതും പിന്നീട് മരണവാർത്ത അറിഞ്ഞപ്പോൾ ഉണ്ടായ മാനസികാവസ്ഥയെക്കുറിച്ചും അനുപമ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി.

'വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്നങ്ങള്‍ ഉണ്ടായത് കാരണം കുറേ നാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു', സൗത്ത് വാല എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുപമ പറഞ്ഞു.
മരണപ്പെട്ട സുഹൃത്തിന് ക്യാൻസർ ആയിരുന്നെന്നും എന്നാൽ ഈ വിവരം തനിക്ക് അറിയില്ലായിരുന്നെന്നും അനുപമ കൂട്ടിച്ചേർത്തു. 'അവന് ക്യാൻസറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും', അനുപമ പറഞ്ഞു. ഈ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹൃദയസ്പർശിയായ കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടാൻ മറക്കരുത്; ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക
Article Summary: Anupama Parameswaran emotional note about her friend's demise.
#AnupamaParameswaran #Mollywood #EmotionalNote #CelebrityNews #Friendship #RIP