രാജാവിന്റെ മകൻ എന്ന സിനിമയിലെ 'മൈ ഫോൺ നമ്പര്‍ ഈസ് 2255' എന്ന ഡയലോഗ് വീണ്ടും ട്രെൻഡാവുന്നു; ലക്ഷങ്ങൾ മുടക്കി ഇഷ്ടനമ്പർ സ്വന്തമാക്കി ആന്റണി പെരുമ്പാവൂർ


ADVERTISEMENT
● എറണാകുളം ആർടി ഓഫീസിലാണ് ലേലം നടന്നത്.
● 3,20,000 രൂപയ്ക്കാണ് അദ്ദേഹം ഈ നമ്പർ ലേലത്തിൽ പിടിച്ചത്.
● ലേലത്തിൽ നാലുപേരാണ് പങ്കെടുത്തത്.
● വോൾവോ എക്സ്.സി.60 എന്ന ആഡംബര എസ്യുവിക്ക് വേണ്ടിയാണ് ഈ നമ്പർ.
● മോഹൻലാലിന്റെ വാഹനങ്ങൾക്കും 2255, 2020 എന്നീ നമ്പറുകൾ ഉണ്ട്.
കൊച്ചി: (KVARTHA) 'രാജാവിന്റെ മകന്‍' എന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗാണ് 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്നത്. പിന്നീട് ഇങ്ങോട്ട് വാഹനങ്ങളില്‍ ഫാന്‍സി നമ്പറുകള്‍ (Fancy number) ട്രെന്‍ഡ് (Trend) ആയ കാലത്ത് മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരുമായി നിരവധി ആളുകള്‍ ഈ നമ്പര്‍ മത്സരിച്ച് സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിതാ ഈ നമ്പറിനായി വീണ്ടും ഒരു മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് എറണാകുളം ആര്‍ടി ഓഫീസ്.

KL 07 DH 2255 എന്ന നമ്പറിനാണ് വാശിയേറിയ ലേലം നടന്നത്. ഒടുവില്‍ സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തും വിശ്വസ്തനുമായ ആന്റണി പെരുമ്പാവൂരാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കാണ് അദ്ദേഹം ഈ നമ്പര്‍ ലേലത്തിൽ സ്വന്തമാക്കിയത്. ഈ നമ്പറിനായി നാലുപേരാണ് ലേലത്തില്‍ പങ്കെടുത്തത്. അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേലത്തില്‍ മത്സരം ഏറിയതോടെയാണ് നമ്പറിന്റെ വില മൂന്ന് ലക്ഷം രൂപ കടന്നത്.
ആന്റണിയുടെ പുതിയ വാഹനം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ വോള്‍വോ എക്സ്.സി.60 എന്ന ആഡംബര എസ്യുവി (SUV - Sports Utility Vehicle) സ്വന്തമാക്കിയത്. 72 ലക്ഷം രൂപ വില വരുന്ന ഈ വാഹനത്തിന് വേണ്ടിയാണ് അദ്ദേഹം ഈ ഫാൻസി നമ്പർ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മോഹന്‍ലാലിന്റെ വാഹനങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയിട്ടുള്ള 2255 എന്ന നമ്പര്‍ സ്വന്തമാക്കിയതിലൂടെ ആന്റണി അദ്ദേഹത്തോടുള്ള സൗഹൃദവും സ്നേഹവുമാണ് പ്രകടിപ്പിക്കുന്നത്.
മോഹൻലാലിൻ്റെ വാഹനങ്ങളും 2255-ഉം
അടുത്തിടെ മോഹന്‍ലാലും തൻ്റെ പുതിയ കാരവാനിന് 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു. KL 07 CZ 2255 എന്ന നമ്പറാണ് അദ്ദേഹത്തിന്റെ കാരവാനിനായി സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ വാഹന ശേഖരത്തിലെ വേറെയും വാഹനങ്ങള്‍ക്കായി 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നെന്നാണ് വിവരം. അതേസമയം, അദ്ദേഹത്തിന്റെ വെൽഫെയർ എംപിവിക്ക് (MPV - Multi Purpose Vehicle) 2020 എന്ന നമ്പറാണ് നൽകിയിരിക്കുന്നത്. മുമ്പ് KL 07 CK 0007 എന്ന നമ്പർ അദ്ദേഹം തന്റെ വാഹനത്തിനായി ലേലത്തില്‍ പിടിച്ചിരുന്നു.
ലക്ഷങ്ങൾ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
Article Summary: Antony Perumbavoor buys '2255' fancy number.
#AntonyPerumbavoor #Mohanlal #FancyNumber #VolvoXC60 #Kerala #News