നോട്ട് നിരോധനത്തെ പിന്തുണച്ച് ആമിര്‍ ഖാന്‍; കള്ളപ്പണം ഉള്ളവര്‍ക്കേ പ്രശ്‌നമുള്ളൂ, മോഡിയുടേത് ശരിയായ തീരുമാനം'

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 17/12/2016) കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. കള്ളപ്പണം പിടികൂടാനുള്ള മോഡിയുടെ ഏറ്റവും നല്ല പദ്ധതിയാണ് നോട്ട് നിരോധനമെന്നും ഇതിനെ എല്ലാവരും പിന്തുണക്കണമെന്നും താരം പറഞ്ഞു.

നോട്ട് നിരോധനത്തെ പിന്തുണച്ച് ആമിര്‍ ഖാന്‍; കള്ളപ്പണം ഉള്ളവര്‍ക്കേ പ്രശ്‌നമുള്ളൂ, മോഡിയുടേത് ശരിയായ തീരുമാനം'

നോട്ട് നിരോധിച്ച ശേഷം തനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്റെ കയ്യില്‍ കള്ളപ്പണമില്ല. ഞാന്‍ നികുതി അടക്കുന്നുണ്ട്. കള്ളപ്പണം ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രശ്‌നമുള്ളത്. പര്‍ച്ചേസ് ചെയ്യാന്‍ താന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്- അമീര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ ദുരിതം അനുഭവിക്കുന്നുണ്ട്. അതില്‍ ദുഃഖിതനാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രിയെടുത്തത് വളരെ നല്ല തീരുമാനമാണ്, അതു കൊണ്ട് നമ്മള്‍ പിന്തുണക്കണം- താരം വ്യക്തമാക്കി.

ക്യാഷ് ലെസ് ഇന്ത്യയെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ സാമ്പത്തിക വിദഗ്ധനല്ലെന്നും ആമിര്‍ പ്രതികരിച്ചു.

Keywords : Prime Minister, Narendra Modi, National, Cash, Entertainment, Ameer Khan, All must support PM on demonetisation: Aamir.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia