യൂണിവേഴ്‌സിറ്റികളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനെ പിന്തുണച്ച് അക്ഷയ് കുമാര്‍
Feb 20, 2016, 14:32 IST
മുംബൈ: (www.kvartha.com 20.02.2016) കേന്ദ്ര യൂണിവേഴ്‌സിറ്റികളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനെ പിന്തുണച്ച് ബോളീവുഡ് താരം അക്ഷയ് കുമാര്‍. അടുത്തിടെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് അക്ഷയ് കുമാര്‍ പിന്തുണയുമായി രംഗത്തെത്തിയത്. ഓരോ ക്യാമ്പസുകളിലും 207 അടി ഉയരത്തില്‍ ത്രിവര്‍ണ പതാക പാറിപ്പറക്കണമെന്നായിരുന്നു ഇറാനിയുടെ പ്രഖ്യാപനം.
മന്ത്രാലയത്തിന്റെ തീരുമാനത്തെ താരം ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു. ഉയരത്തില്‍ പാറിക്കളിക്കുന്ന ദേശീയ പതാക നമ്മെ ഉയരങ്ങളിലെത്താന്‍ പ്രേരണയാകുമെന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്.
ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുണ്ടായി എന്ന് പറയപ്പെടുന്ന വിവാദമായ പരിപാടിക്ക് ശേഷമാണ് മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം ക്യാമ്പസുകളില്‍ ദേശീയ പതാക സ്ഥാപിക്കണമെന്ന പ്രഖ്യാപനം നടത്തിയത്.
SUMMARY: Bollywood actor Akshay Kumar is in favour of central universities hoisting the the national flag in their campuses.
Keywords: JNU, Kanhaiya Kumar, Arrest, CPI(M), Sitaram Yechury, Narendra Modi, BJP, RSS, Akshay Kumar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.