ആദ്യം രാജ്യം, പിന്നെ പണം; പാക് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് അജയ് ദേവ്ഗണ്‍

 


മുംബൈ: (www.kvartha.com 09.10.2016) പാക് താരങ്ങള്‍ വിവാദത്തില്‍ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, നാനാ പടേക്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ദേശീയ പുരസ്‌ക്കാര നേതാവായ അജയ് ദേവ്ഗണും വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചു.

ഇപ്പോള്‍ പാക് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിലര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് പറയുന്നത് ഞാന്‍ കേട്ടു. ആരെങ്കിലും നിങ്ങളുടെ മുഖത്തടിച്ചിട്ട് വാ നമുക്ക് ചര്‍ച്ച നടത്താം എന്ന് പറയുന്നത്‌പോലെയാണിത്. അജയ് പറഞ്ഞു.

ചിലര്‍ പാക് താരങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

പണത്തിന് രാജ്യം കഴിഞ്ഞിട്ടേ സ്ഥാനമുള്ളു. രാജ്യം മുങ്ങിക്കഴിഞ്ഞിട്ട് പണമെന്തിനാണ്? അജയ് ദേവ് ഗണ്‍ ചോദിച്ചു. പാക് താരങ്ങളെ ഒഴിവാക്കിയാല്‍ വ്യവസായം നഷ്ടത്തിലാകുമെന്ന ചിലരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം രാജ്യം, പിന്നെ പണം; പാക് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് അജയ് ദേവ്ഗണ്‍

SUMMARY: After Salman Khan, Ranbir Kapoor and Nana Patekar, now National Award-winning actor Ajay Devgn is the latest Bollywood actor to speak his mind on the Uri attacks and the issue of banning Pakistani artists.

Keywords: Pakistan, India, Uri Attack, ArtistsEntertainment, Ajay Devgun
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia