പത്മാവത് റിലീസിന് മുന്‍പേ ഗുജറാത്തില്‍ അക്രമം; രാജസ്ഥാനിലും കടുത്ത പ്രതിഷേധം
Jan 24, 2018, 14:09 IST
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 24.01.2018) വിവാദ ചിത്രമായ പത്മാവതിന്റെ റിലീസിന് മുന്‍പേ ഗുജറാത്തില്‍ അക്രമം. അഹമ്മദാബാദ് മേമ്നനഗറിലെ ഹിമാലയ മാളിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടുകയും കാറുകളും കടകളും അഗ്നിക്കിരയാക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്മാവതിന്റെ റിലീസിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ജനകൂട്ടം.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. മാളിലെ കടകളാണ് അക്രമികള്‍ തകര്‍ത്തത്. മാളിലെ തീയേറ്ററില്‍ പത്മാവത് റിലീസ് ചെയ്യുന്നതിനാല്‍ പ്രക്ഷോഭം നയിക്കുന്ന രജപുത്ര കര്‍ണി സേന മെഴുക് തിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് ഒടുവില്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
രജപുത്ര സമുദായത്തിനായി പത്മാവതിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടത്താമെന്ന നിര്‍മ്മാതാക്കളുടെ വാഗ്ദാനവും രജപുത്ര കര്‍ണി സേന തള്ളി. സമുദായ അംഗങ്ങളായ ആരും പത്മാവത് കാണില്ലെന്ന് സംഘടന നേതാവ് ലോകേന്ദ്ര സിംഗ് കല്‍ വി അറിയിച്ചു.
പത്മാവതിന്റെ റിലീസിനെതിരെ രാജസ്ഥാനിലും പ്രതിഷേധം ശക്തമായി. രാജസ്ഥാനിലെ ചിറ്റൂര്‍ഗഡില്‍ ചിത്രത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ആയിരത്തോളം സ്ത്രീകള്‍ ഈ റാലിയില്‍ പങ്കെടുത്തു. അക്രമസംഭവങ്ങള്‍ ഒഴിവാക്കാനായി രാജസ്ഥാനിലും ഗുജറാത്തിലും സുരക്ഷ കര്‍ശനമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Entertainment, Padnavat

SUMMARY: The protests against the release of the film have intensified in Rajasthan.
Keywords: National, Entertainment, Padnavat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.