വിരാട് കോഹ്ലിയുടേയും അനുഷ്‌കയുടേയും പ്രണയം വീണ്ടും തളിരിട്ടതിന് പിന്നില്‍ സല്‍മാന്‍

 


മുംബൈ: (www.kvartha.com 09.04.2016) ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ബോളീവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും പ്രണയം വീണ്ടും തളിരിട്ടതിന് പിന്നില്‍ സല്‍മാന്‍ ഖാനാണെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ഇരുവരും മുംബൈയിലെ 'ഹക്കാസന്‍' റെസ്‌റ്റോറന്റിലെത്തി ഒരുമിച്ച് അത്താഴം കഴിച്ച് മടങ്ങിയത്.

അനുഷ്‌കയെ കാറില്‍ കയറ്റി വിട്ട ശേഷം മറ്റൊരു കാറില്‍ കോഹ്ലിയും മടങ്ങുകയായിരുന്നു. എന്നാല്‍ വീട്ടിലേയ്ക്ക് മടങ്ങിയ അനുഷ്‌ക സല്‍മാന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. 10 മിനിട്ട് സല്‍മാന്റെ വീട്ടില്‍ ചിലവഴിച്ചിട്ടാണ് അനുഷ്‌ക മടങ്ങിയത്.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താനില്‍ അനുഷ്‌കയാണ് നായിക. ഈ ചിത്രത്തിന്റെ തുടക്കം മുതലാണ് അനുഷ്‌കയും കോഹ്ലിയും പിരിഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അടുത്തിടെ നടന്ന ലോക കപ്പ് ട്വന്റി 20 മല്‍സരങ്ങളില്‍ വിരാടിന്റെ ഗംഭീര പ്രകടനങ്ങള്‍ കാണാന്‍ അനുഷ്‌ക എത്താതിരുന്നത് ഈ വാര്‍ത്തകള്‍ക്ക് ബലം നല്‍കി.

എന്നാല്‍ വിരാടിന്റെ പ്രകടനം മെച്ചപ്പെട്ടത് അനുഷ്‌കയുമായി തെറ്റിപിരിഞ്ഞതിന്റെ ഫലമാണെന്ന രീതിയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഇത്തരക്കാര്‍ക്ക് നാണമില്ലെന്നും അനുഷ്‌കയോട് തനിക്കിപ്പോഴും ബഹുമാനമുണ്ടെന്നുമായിരുന്നു കോഹ്ലിയുടെ പ്രതികരണം.

ഇതിന് ശേഷമാണ് അനുഷ്‌കയേയും കോഹ്ലിയേയും മുംബൈയില്‍ ഒരുമിച്ച് കണ്ടത്. സുല്‍ത്താന്‍ താരം സല്‍മാന്‍ ഇരുവര്‍ക്കുമിടയില്‍ നിന്ന് കാര്യങ്ങള്‍ പറഞ്ഞൊതുക്കിയെന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ പറയുന്നത്.

വിരാട് കോഹ്ലിയുടേയും അനുഷ്‌കയുടേയും പ്രണയം വീണ്ടും തളിരിട്ടതിന് പിന്നില്‍ സല്‍മാന്‍
Keywords: Virat Kohli, Anushka Sharma, Salman Khan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia