ആദിത്യ റോയ് കപൂറും കത്രീന കൈഫും പ്രണയത്തില്‍?

 


മുംബൈ: (www.kvartha.com 04.10.2016) ബോളീവുഡില്‍ പ്രണയബന്ധങ്ങള്‍ തകരുന്നതും പുതിയ ബന്ധങ്ങള്‍ തളിര്‍ക്കുന്നതും വലിയ സംഭവമൊന്നുമല്ല. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നതോടെ കത്രീന കൈഫ് ആദിത്യ റോയ് കപൂറുമായി അടുത്തുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ഫിത്തൂര്‍ എന്ന ചിത്രത്തിലൂടെയാണ് ആദിത്യയും കത്രീനയും ആദ്യമായി ഒന്നിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞുവെങ്കിലും ഇരുവരുടേയും കെമിസ്ട്രി ആരാധകരെ സൃഷ്ടിച്ചിരുന്നു.

ചിത്രം റിലീസ് ചെയ്തിട്ടും ഇരുവരും തങ്ങളുടെ സൗഹൃദം തുടരുകയും ഇപ്പോള്‍ സൗഹൃദം പ്രണയത്തിലെത്തിയെന്നുമാണ് വാര്‍ത്ത.

തിങ്കളാഴ്ച രാത്രി മുംബൈയില്‍ ഇരുവരും കറങ്ങാനിറങ്ങിയത് പാപ്പരാസികള്‍ ഉല്‍സവമാക്കി. കത്രീനയുടേയും ആദിത്യയുടേയും നിരവധി ചിത്രങ്ങളാണിവര്‍ പകര്‍ത്തിയത്. പതിവിന് വിപരീതമായി കത്രീന ആദിത്യക്കൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ പോസ് ചെയ്തതും അവരെ സന്തോഷിപ്പിച്ചു.

അനുരാഗ് ബസുവിന്റെ ജഗ ജാസൂസ് ആണ് കത്രീനയുടെ പുതിയ ചിത്രം. രണ്‍ബീര്‍ കപൂറാണ് ഇതില്‍ കത്രീനയുടെ നായകന്‍. ആദിത്യ കപൂറാകട്ടെ ഒകെ ജാനുവെന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ്. മുന്‍ കാമുകി ശ്രദ്ധ കപൂറാണ് ഇതില്‍ ആദിത്യയുടെ നായിക.

ആദിത്യ റോയ് കപൂറും കത്രീന കൈഫും പ്രണയത്തില്‍?

SUMMARY: It was in 2015 that Katrina Kaif and Aditya Roy Kapur met on the sets of Abhishek Kapoor's Fitoor. Though the film bombed at the box office, their crackling chemistry in the romantic saga did raise the temperature.

Keywords: Bollywood, Katrina Kaif, Aditya Roy Kapoor, Love, Girl Friend, Fitoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia