Wedding | പ്രണയസാഫല്യം; നടി ശ്രീവിദ്യ വിവാഹിതയായി; സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍
കൊച്ചി: (KVARTHA) നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.
ഓഫ് വൈറ്റ് കളര്‍ സാരിയില്‍ വളരെ മിനിമല്‍ ആയിട്ടുള്ള ഓര്‍ണമെന്‍സ് ധരിച്ചായിരുന്നു ശ്രീവിദ്യ വിവാഹത്തിനായി എത്തിയത്. മുടി മെടഞ്ഞിട്ട് മുല്ലപ്പൂവും വെച്ച് ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു ഒരുങ്ങിയത്. സിനിമ സീരിയല്‍ രംഗത്തെ നിരവധി സെലിബ്രിറ്റികളും താര ജോഡികള്‍ക്ക് ആശംസകള്‍ അറിയിക്കാനായി ചടങ്ങില്‍ എത്തിയിരുന്നു.
ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഫ്‌ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യ ഏവര്‍ക്കും സുപരിചിതയായി മാറിയത്. ഒരു കുട്ടനാടന് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷം ജനുവരില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഹല്‍ദി ചിത്രങ്ങളും ശ്രീവിദ്യ ഷെയര്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ ഇരുവരും സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു തടാകത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടത്തിയത്. 2019 ല്‍ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.
#MalayalamCinema #CelebrityWedding #ShrividyaMullachery #RahulRamachandran #WeddingBells