

● ഹേമ കമ്മിറ്റി റിപ്പോർട്ട് സമയത്താണ് ആരോപണം ഉന്നയിച്ചത്.
● 'ദേ ഇങ്ങോട്ട് നോക്കിയേ' സിനിമയുമായി ബന്ധപ്പെട്ടാണ് പരാതി.
● ലൈംഗിക അതിക്രമ കേസ് കോടതി നേരത്തെ അവസാനിപ്പിച്ചു.
● മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.
കൊച്ചി: (KVARTHA) നടി മിനു മുനീർ അറസ്റ്റിൽ. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് സൈബർ പോലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തതെങ്കിലും, പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്താണ് നടി മിനു മുനീർ ബാലചന്ദ്രമേനോനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബാലചന്ദ്രമേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ ആരോപണം.
എന്നാൽ, ബാലചന്ദ്രമേനോനെതിരെ നടി നൽകിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി നേരത്തെ അവസാനിപ്പിച്ചിരുന്നു. നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെയും മിനു മുനീർ പരാതി നൽകിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Actress Minu Muneer arrested for defaming director Balachandra Menon.
#MinuMuneer #BalachandraMenon #CyberPolice #DefamationCase #Mollywood #KeralaNews