Wedding | മക്കള്‍ക്ക് അച്ഛനെ കിട്ടിയതിന്റെ സന്തോഷം; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ടെലിവിഷന്‍ താരങ്ങളുടെ വിവാഹം
● ഗുരുവായൂരില്‍വെച്ചാണ് വിവാഹ ചടങ്ങില്‍ നടന്നത്.
● അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
● ക്രിസ് അഡ്വക്കേറ്റും മതപണ്ഡിതനും മോട്ടിവേഷണല്‍ സ്പീക്കറും കൂടിയാണ്.
● നര്‍ത്തകി കൂടിയായ ദിവ്യയുടെ രണ്ടാം വിവാഹം.
തൃശ്ശൂര്‍: (KVARTHA) സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ടെലിവിഷന്‍ താരങ്ങളായ ദിവ്യ ശ്രീധരും (Divya Sreedhar) ക്രിസ് വേണുഗോപാലും (Kriss Venugopal) തമ്മിലുള്ള വിവാഹം. ബുധനാഴ്ച രാവിലെ ഗുരുവായൂരില്‍വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും വിവാഹ വീഡിയോ തരംഗമായിരിക്കുകയാണ്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ഒരിക്കല്‍ ഷൂട്ടിങ് സൈറ്റില്‍ ക്രിസിന്റെ കസിന്‍ വഴി വന്ന ആലോചനയാണ് ഈ വിവാഹത്തില്‍ എത്തി നില്‍ക്കുന്നതെന്ന് നടി പറയുന്നു. മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന്‍ ദിവ്യ തീരുമാനിക്കുകയായിരുന്നു.
ആദ്യം ഏട്ടനെ കാണുമ്പോള്‍ ഒരു ഭയം ആയിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കല്‍ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടന്‍ തമാശ ആണോ പറയുന്നതെന്നായിരുന്നു ഞാന്‍ ചോദിച്ചത്. കാരണം ഏട്ടന്‍ ഏതു നിലയില്‍ നില്‍ക്കുന്ന ആളാണെന്ന് എനിക്ക് അറിയാം. എന്നാല്‍ ആള് സീരിയസായാണ് പറഞ്ഞതെന്ന് മനസിലായി. അപ്പോള്‍ മോളോട് ചോദിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്.
മക്കള്‍ എന്റെ കൂടെ വേണം അവരെയും അക്‌സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ ഞാന്‍ എത്തിയത്. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാല്‍ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്.
എന്റെ അമ്മയ്ക്ക് കൂട്ടുവേണം തനിക്ക് ഒരു എതിര് അഭിപ്രായവും ഉണ്ടായില്ല എന്നാണ് ദിവ്യയുടെ മകള്‍ പറഞ്ഞത്. മകളോട് വിവാഹകാര്യം പറഞ്ഞപ്പോള്‍ തന്നെ സമ്മതം പറയാന്‍ ആണ് അവള്‍ പറഞ്ഞതെന്നും ദിവ്യ പറഞ്ഞിരുന്നു. അവര്‍ക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങള്‍ക്ക് അച്ഛന്റെ സ്‌നേഹം അദ്ദേഹം നല്‍കുന്നുണ്ടെന്ന് ദിവ്യ പറയുന്നു.
പ്രായം അറുപതിനോട് അടുത്തെങ്കിലും, നല്ല പൊക്കവും തടിയും നീണ്ട് വെളുത്ത താടിയും മീശയുംവെച്ച് മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന നടന്‍ ക്രിസ് ഗോപാലിന്റെ അഴക് ഇതിനോടകം തന്നെ പലതവണ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടന്‍ ക്രിസ് അഡ്വക്കേറ്റും മതപണ്ഡിതനും മോട്ടിവേഷണല്‍ സ്പീക്കറും ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ്.
പത്തരമാറ്റ് അടക്കമുള്ള സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. ഈ സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടേയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഒരു മകനും മകളും. രണ്ടു പേരെയും ചേര്‍ത്തുപിടിച്ച് ഒപ്പമിരുത്തിയാണ് ദിവ്യയും നടനും തങ്ങള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. ദിവ്യ നടി മാത്രമല്ല, നര്‍ത്തകി കൂടിയാണ്. ദിവ്യയുടെ മേക്കോവര്‍ ചിത്രങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
#divyasreedhar #krissvenugopal #malayalamtv #wedding #malayalamcelebrity