SWISS-TOWER 24/07/2023

ഷോ ഡയറക്ടര്‍ക്കെതിരെ വെളിപ്പെടുത്തലുമായി ബഡായി ബംഗ്ലാവ് ഫെയിം ആര്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05.01.2017) ശ്യാം എന്ന ഷോ ഡയറക്ടര്‍ക്കെതിരെ വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ഫെയിം ആര്യ. ഹിറ്റ്‌മേക്കര്‍ ദാദു എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശ്യാമില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഷോ ഡയറക്ടര്‍ക്കെതിരെ വെളിപ്പെടുത്തലുമായി ബഡായി ബംഗ്ലാവ് ഫെയിം ആര്യ

ഓസ്‌ട്രേലിയന്‍ ഷോ ഉണ്ട് എന്നു പറഞ്ഞു വിളിച്ച ഇയാള്‍ മോശമായി സംസാരിച്ചു. പിന്നീട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഷോ ഡയറക്ടര്‍ എന്നു പറയുന്ന ഇയാള്‍ക്ക് ആ പണി അറിയില്ലെന്ന് അനുഭവമുള്ളവര്‍ക്ക് അറിയുമായിരിക്കുമെന്നും ആര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

സംഭവം ചര്‍ച്ചയായതോടെ ശ്യാമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ് മാനും രംഗത്ത് വന്നു. സ്വയം ഹിറ്റ് മേക്കര്‍ എന്ന് അവകാശപ്പെടുന്ന ശ്യാം സിനിമാക്കാരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്ന കുറിപ്പാണ് ശ്യാമിന്റെ ഫോട്ടോ സഹിതം റഹ് മാന് പോസ്റ്റ് ചെയ്തത്. ശ്യാമിനെതിരെ മറ്റു ചില താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Keywords : Kochi, Entertainment, Actor, Controversy, Facebook, Arya Bedayi Banglavu, Show Director, Shyam, Actress Aarya against Show director. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia