Incident Details | അന്ന് മകന്റെ ചോദ്യം ഞെട്ടിച്ചുവെന്ന് സെയ്ഫ് അലി ഖാൻ; ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയതിൻ്റെ കാരണവും വെളിപ്പെടുത്തി താരം

 
Saif Ali Khan discussing his robbery incident in an interview
Saif Ali Khan discussing his robbery incident in an interview

Photo Credit: Facebook/ Saif Ali Khan

● അക്രമിയുമായി മൽപ്പിടിത്തം കഴിഞ്ഞ് അയാളെ മുറിയിൽ പൂട്ടി പുറത്തിറങ്ങിയപ്പോൾ അയാൾ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് കരുതിയതെന്ന് സെയ്ഫ് പറയുന്നു. 
● കള്ളനെ പിടിക്കണമെന്ന് പറഞ്ഞപ്പോൾ, അവിടെനിന്ന് എത്രയുംവേഗം ആശുപത്രിയിലെത്താനാണ് കരീന പറഞ്ഞതെന്നും സെയ്‌ഫ് വ്യക്തമാക്കി.

മുംബൈ: (KVARTHA) വീട്ടിൽ മോഷ്ടാവിൻ്റെ ആക്രമണത്തിന് ഇരയായ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആ സംഭവത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പങ്കുവെച്ചു. ഒരു അഭിമുഖത്തിൽ സംസാരിച്ച താരം, ആക്രമണത്തിന് ശേഷം തൻ്റെ എട്ടുവയസ്സുകാരൻ മകൻ തൈമൂർ തന്നോട് ചോദിച്ച ചോദ്യം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞു. ‘അച്ഛൻ മരിച്ചുപോകുമോ?’ എന്നായിരുന്നു തൈമൂറിൻ്റെ ചോദ്യം.

അക്രമിയുമായി മൽപ്പിടിത്തം കഴിഞ്ഞ് അയാളെ മുറിയിൽ പൂട്ടി പുറത്തിറങ്ങിയപ്പോൾ അയാൾ ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് കരുതിയതെന്ന് സെയ്ഫ് പറയുന്നു. എന്നാൽ, അയാൾ രക്ഷപ്പെട്ട കാര്യം അറിഞ്ഞില്ല. ശരീരമാകെ വേദനിക്കുന്നതിനാൽ എവിടെയൊക്കെ പരിക്കേറ്റെന്ന് അപ്പോൾ മനസ്സിലായില്ല. ഭാര്യ കരീനയും വീട്ടുജോലിക്കാരും ചേർന്ന് മക്കളെയുമെടുത്ത് എനിക്കൊപ്പം താഴേക്കിറങ്ങി. കള്ളനെ പിടിക്കണമെന്ന് പറഞ്ഞപ്പോൾ, അവിടെനിന്ന് എത്രയുംവേഗം ആശുപത്രിയിലെത്താനാണ് കരീന പറഞ്ഞതെന്നും സെയ്‌ഫ് വ്യക്തമാക്കി.

സെയ്ഫ് ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ മറ്റൊരു വിഷയമായിരുന്നു താരം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയത്. ഈ വിഷയത്തെക്കുറിച്ചും സെയ്ഫ് സംസാരിച്ചു. 'ഞങ്ങൾക്ക് ഡ്രൈവർ ഉണ്ട്. പക്ഷെ ഡ്രൈവർമാർ സാധാരണ ഗതിയിൽ രാത്രി ഇവിടെ തങ്ങാറില്ല. അവർക്കും വീടില്ലേ? രാത്രിയിൽ ഞങ്ങൾക്ക് മറ്റു പരിപാടികളൊന്നും ഇല്ലാത്ത ദിവസം ഡ്രൈവർ അദ്ദേഹത്തിൻ്റെ വീട്ടിൽ പോകും. ഞങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ രാത്രി ഇവിടെ നിൽക്കാറുള്ളു. 

വീട്ടിൽ രാത്രിയുണ്ടാവുക അത്യാവശ്യമുള്ള കുറച്ച് ജീവനക്കാർ മാത്രമാണ്. അന്ന് വണ്ടിയുടെ ചാവി കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ തന്നെ ഓടിക്കാൻ ശ്രമിച്ചേനെ. ഭാഗ്യത്തിന് ചാവി കിട്ടിയില്ല. ഡ്രൈവറെ വിളിച്ചു വരുത്തി പോകാനുള്ള സമയം അപ്പോൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഓട്ടോക്കാരനെ കിട്ടുന്നത്. ഇപ്പോൾ ഞാൻ പെട്ടെന്ന് സുഖം പ്രാപിച്ച കാര്യം പറഞ്ഞ് ചിലർ അദ്ഭുതപ്പെടുന്നുണ്ട്. ചിലർ പരിഹസിക്കുന്നുണ്ട്. എനിക്കതിൽ പ്രശ്‌നമില്ല. ചിലർ അങ്ങനെയാണ്. ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകളുണ്ട്', സെയ്ഫ് പറഞ്ഞു.

ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

Saif Ali Khan shares his shocking encounter after a robbery, revealing his son’s question and the reason behind him taking an auto to the hospital.

#SaifAliKhan #Taimur #Robbery #Hospital #Bollywood #News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia