ക്രൈം പട്രോള്‍ നായകന്‍ കമലേഷ് പാണ്ഡെ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

 



മുംബൈ: (www.kvartha.com 15.12.2016) പ്രമുഖ ടെലിവിഷന്‍ താരം കമലേഷ് പാണ്ഡെ ആത്മഹത്യ ചെയ്തു. െ്രെകം പട്രോള്‍ എന്ന പ്രമുഖ ഷോയില്‍ പോലീസ് ഓഫീസറെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. സ്വയം വെടിയുതിര്‍ത്താണ് അദ്ദേഹം ജീവനൊടുക്കിയത്.

ഭാര്യാ സഹോദരിയായ അഞ്ജനി ചതുര്‍വേദിയുടെ മകളുടെ വിവാഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. അഞ്ജനി ഈ വിവാഹത്തില്‍ കമലേഷിനെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ കമലേഷ് ദുഖിതനായിരുന്നുവെന്ന് സൂചനയുണ്ട്.
ക്രൈം പട്രോള്‍ നായകന്‍ കമലേഷ് പാണ്ഡെ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

മരണം നടക്കുമ്പോള്‍ അഞ്ജനി സമീപത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന കമലേഷ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കി. ഇതിനിടെ തോക്ക് കൈക്കലാക്കിയ കമലേഷ് ആദ്യം ആകാശത്തേയ്ക്ക് വെടിവെച്ചു. തുടര്‍ന്ന് നെഞ്ചിലേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

കുടുംബാംഗങ്ങള്‍ വിളിച്ചറിയിച്ചതനുസരിച്ച് ആംബുലന്‍സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളുമാണ് കമലേഷിനുള്ളത്.

SUMMARY: TV actor Kamlesh Pandey, who played a police officer in popular show 'Crime Patrol', committed suicide yesterday by reportedly shooting himself in Jabalpur, Madhya Pradesh.

Keywords: Entertainment, Kamalesh Pandey, Suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia