Police Inquiry | ലൈംഗികാതിക്രമ പരാതി: അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തും മുൻപേ സ്റ്റേഷനില്‍ ഹാജരായി ജയസൂര്യ


● ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യമായി ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്.
● ജയസൂര്യക്കെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: (KVARTHA) ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ജയസൂര്യ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ മാധ്യമ ശ്രദ്ധ ഒഴിവാക്കാനായി 8.15ന് തന്നെ അദ്ദേഹം സ്റ്റേഷനിൽ എത്തി.
ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യമായി ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടെയാണ് സംഭവം ഉണ്ടായതെതെന്നും ഷൂട്ടിംഗിനിടെ സാരി ശരിയാക്കുന്ന സമയത്ത് നടൻ ജയസൂര്യ പുറകില്‍ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചെന്നുമാണ് ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതിയിൽ പറയുന്നത്.
പിന്നീട് മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നൽകി. 2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച്, ബാത്ത്‌റൂമില്‍ പോയി വരുന്ന സമയത്ത് പിറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. തുടർന്ന്, ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി നടനെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#Jayasurya #Assault #PoliceInquiry #Kerala #FilmIndustry #LegalNews