Arrest | നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു; വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി
● കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു
● കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും
കൊച്ചി: (KVARTHA) നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. രാവിലെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇടവേള ബാബുവിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ് ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
#EdavelaBabu #MolestationCase #KeralaNews #ActorArrest #ActressMolestation #KeralaPolice