വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവരെ മോഡി അടക്കി നിര്‍ത്തണം: ആമിര്‍ ഖാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.03.2016) അസഹിഷ്ണുത വാദത്തില്‍ ഉറച്ചുനിന്ന ബോളീവുഡ് താരം ആമിര്‍ ഖാന്‍ ഒടുവില്‍ തിരുത്തി. ഇന്ത്യ സഹിഷ്ണുതയുള്ളതാണെന്നും വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കി നിര്‍ത്തണമെന്നും താരം പറഞ്ഞു. ഇപ്പോഴും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയിലാണെന്നാണ് തന്റെ വിശ്വാസമെന്നും ഇന്ത്യ ഒരു ബ്രാന്‍ഡല്ല, മറിച്ച് തന്റെ മാതാവാണെന്നും ആമിര്‍ പറഞ്ഞു.

നമ്മുടെ രാജ്യം വളരെ സഹനശീലയാണ്. പക്ഷേ, ഇവിടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുണ്ട്. ഈ വിശാലമായ രാജ്യത്തെ വെട്ടിമുറിക്കുമെന്ന് പറയുന്നവര്‍. അത്തരക്കാര്‍ എല്ലാ മതങ്ങളിലുമുണ്ട്. അവരെ മോഡിജിക്ക് മാത്രമാണ് തടയാനാവുക. മോഡി നമ്മുടെ പ്രധാനമന്ത്രിയായതിനാല്‍ അദ്ദേഹത്തോടാണ് നമ്മള്‍ പറയേണ്ടത് ആമിര്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ആമിര്‍ ഖാന്‍ തന്റെ മനസ് തുറന്നത്. സുരക്ഷയെ കുറിച്ചുള്ള ചിന്തയുണ്ടാവേണ്ടത് നീതിന്യായ സംവിധാനത്തില്‍ നിന്നാണ്. എന്തെങ്കിലും തെറ്റായി സംഭവിച്ചാല്‍ അതിനെതിരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ശബ്ദമുയര്‍ത്തണമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

നിയമത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണ്. ആരും നിയമത്തിന് അതീതരല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവരെ മോഡി അടക്കി നിര്‍ത്തണം: ആമിര്‍ ഖാന്‍


SUMMARY: Days after his intolerance remarks, Bollywood star Aamir Khan today said India is "very tolerant" but there are people who spread hatred and appealed to Prime Minister Narendra Modi to rein them in.

Keywords: Intolerance, Aamir Khan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia