SWISS-TOWER 24/07/2023

നിറങ്ങളില്‍ സംഗീതം നിറച്ച് എ ആര്‍ റഹ്മാന്‍ ഷോ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 24.04.2019) നിറങ്ങളില്‍ സംഗീതം നിറച്ച് സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ ശ്രോതാക്കളെ വിസ്മയിപ്പിച്ചു. ചെന്നൈയില്‍ നടന്ന ഏഷ്യന്‍ പെയിന്റ്‌സ് ഡ്രീമിങ്ങ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയിലാണ് എ ആര്‍ റഹ്മാന്‍ സംഗീതവും വര്‍ണ്ണങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ച് രാഗവിസ്മയം തീര്‍ത്തത്. നിറക്കൂട്ടുകളില്‍ സംഗീതം ചാലിച്ചെടുത്ത റഹ്മാന്‍ വര്‍ണവും സംഗീതവും രണ്ടല്ലെന്നു തെളിയിച്ചു.

താരനിബിഡമായ പരിപാടിയില്‍, ഏഷ്യന്‍ പെയിന്റ്‌സ് ബ്രാന്‍ഡ് അംബാസഡര്‍മാരായ ദീപിക പദുകോണും രണ്‍ബീര്‍ കപൂറും റഹ്മാനോടൊപ്പം ചേര്‍ന്നു. കരണ്‍ ജോഹര്‍ ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ 1991-ല്‍ റഹ്മാന്‍ തന്നെ രചിച്ച ഏഷ്യന്‍ പെയിന്റ്‌സിന്റെ പരസ്യഗാനം അദ്ദേഹം പുനരാവിഷ്‌കരിച്ചു.

പ്രശസ്ത ഗായകനായ ബെന്നി ദയാല്‍ മുമ്പ് പാടിയ ഏഷ്യന്‍ പെയിന്റ്‌സിന്റെ മറ്റൊരു പരസ്യഗാനം ആധുനിക സംഗീതോപകരണങ്ങളും ശബ്ദസംവിധാനങ്ങളും ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചതും ശ്രോതാക്കള്‍ക്ക് ഹരമായി. 28 വര്‍ഷങ്ങള്‍ക്കു ശേഷം എ ആര്‍ റഹ്മാന്‍, തന്റെ പഴയ രചന പുനരാവിഷ്‌ക്കരിച്ചത് അതിന്റെ ചൈതന്യം അതേപടി നിലനിര്‍ത്തിക്കൊണ്ടായിരുന്നുവെന്ന് ഏഷ്യന്‍ പെയിന്റ്‌സ് സി ഒ ഒ അമിത് സിംഗ്‌ളെ പറഞ്ഞു.

നിറങ്ങളില്‍ സംഗീതം നിറച്ച് എ ആര്‍ റഹ്മാന്‍ ഷോ

ഏഷ്യന്‍ പെയിന്റ്‌സിന്റെ ഏറ്റവും പുതിയ ആന്റി ബാക്ടീരിയല്‍ പെയിന്റായ റോയല്‍ ഹെല്‍ത്ത് ഷീല്‍ഡിനു വേണ്ടി ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും പുതിയ പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയുണ്ടായി. ഏതെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമാണ്. വര്‍ണ ആശയങ്ങള്‍, ഹോം സൊല്യൂഷന്‍സ്, കളര്‍ നെക്സ്റ്റ്, കിഡ്‌സ് വേള്‍ഡ് എന്നീ പുതിയ ആശയങ്ങള്‍ക്ക് ഏഷ്യന്‍ പെയിന്റ്‌സാണ് രൂപകല്പന നല്‍കിയത്.

Keywords:  A R Rahman mass entry in Chennai, Kochi, News, Kerala, Entertainment, A.R Rahman, Actor, Singer.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia