ബോളീവുഡിനെ ഇളക്കിമറിച്ച് 'അഗ്നിപഥ്'; ആദ്യദിനം ലഭിച്ചത് 25 കോടി
Jan 30, 2012, 11:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: നാളുകള്‍ക്ക് ശേഷം ബോളീവുഡിനെ ഇളക്കിമറിച്ച് ഒരു ചിത്രം തീയേറ്ററുകളും പ്രേക്ഷകരുടെ ഹൃദയവും കീഴടക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം ഇതിനിടെ 51.6 കോടിയാണ് തീയേറ്ററുകളില്‍ വാരിക്കൂട്ടിയത്. ഹൃത്വിക് റോഷന്‍, സഞ്ജയ് ദത്ത്, പ്രിയങ്കാ ചോപ്ര എന്നിവര്‍ ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയലഹരിയിലാണ് ബോളീവുഡ് താരങ്ങള്‍. ആരാധകരോടുള്ള നന്ദി ട്വിറ്ററിലൂടെ പ്രകടിപ്പിച്ചുകൊണ്ട് പ്രിയങ്കാ ചോപ്ര, ഹൃത്വിക് റോഷന്‍, സഞ്ജയ് ദത്ത് എന്നിവര്‍ രംഗത്തെത്തി.
അഗ്നിപഥിന്റെ ഷൂട്ടിംഗിനിടയിലേറ്റ പരിക്കുകളുടെ വേദന ചിത്രത്തിന്റെ മികച്ച വിജയത്തിലൂടെ താന്‍ മറന്നുവെന്നാണ് ഹൃത്വിക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ശില്‍പ ഷെട്ടി, രാജ് കുന്ദ്ര, പ്രിറ്റി സിന്‍ഡ, മാധവന്‍, രണ്‍ വീര്‍ സിംഗ്, ഫറാഹ് ഖാന്‍ അലി, ശ്രീയ ശരണ്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ പ്രശംസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


