പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി
Sep 23, 2021, 16:59 IST
തിരുവനന്തപുരം: (www.kvartha.com 23.09.2021) സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറന്നു കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സീറ്റ് മാത്രമാണ് വര്‍ധിപ്പിക്കുക, ബാച്ചുകള്‍ വര്‍ധിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഹയര്‍സെകന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് ഒക്ടോബര്‍ ഏഴിന് നടക്കും. 4,65,219 അപേക്ഷകളാണ് ആദ്യ അലോട്‌മെന്റില്‍ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Education, Minister, School, Unaided seats to be increased for Plus One admission: Minister V Sivankutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.