SWISS-TOWER 24/07/2023

Scam | രാജ്യത്ത് 21 വ്യാജ സര്‍വ്വകലാശാലകള്‍, 2 എണ്ണം കേരളത്തില്‍; പട്ടിക പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍

 
UGC Exposes 21 Fake Universities in India
UGC Exposes 21 Fake Universities in India

Photo Credit: Facebook/University Grants Commission

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സര്‍ട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഉപകാരവും ലഭിക്കില്ല.
● ജോലികള്‍ക്കോ വിദേശയാത്രകള്‍ക്കോ അംഗീകരിക്കില്ല. 
● ഉന്നത വിദ്യാഭ്യാസത്തിനും അംഗീകരിക്കില്ല. 

ന്യൂഡല്‍ഹി: (KVARTHA) രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി റിപ്പോര്‍ട്ടിലുള്ള വിവരം.

Aster mims 04/11/2022

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, കേരളം, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലായാണ് 21 വ്യാജ സര്‍വകലാശാലകള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴില്‍ ആവശ്യങ്ങള്‍ക്കോ വേണ്ടി അംഗീകരിക്കില്ല. അതിനാല്‍ തന്നെ ഇത്തരം സര്‍വകലാശാലകളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ട് യാതൊരു ഉപകാരവും ലഭിക്കില്ലെന്നും യുജിസി വ്യക്തമാക്കുന്നു. വ്യാജ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ജോലികള്‍ക്കോ വിദേശയാത്രകള്‍ക്കോ അംഗീകരിക്കില്ലെന്നും യുജിസി അറിയിച്ചു.

ഏറ്റവുമധികം വ്യാജ സര്‍വ്വകലാശാലകള്‍ ഡല്‍ഹിയിലാണ്. എട്ടെണ്ണമാണ് ഉള്ളത്. നാലെണ്ണവുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിന്നില്‍. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവയില്‍ ഓരോ വ്യാജ സര്‍വകലാശാലയാണുള്ളത്.

യുജിസിയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകള്‍ക്ക് ബിരുദങ്ങള്‍ നല്‍കാനുള്ള നിയമസാധുത ഇല്ലെന്നാണ് യുജിസി വ്യക്തമാക്കുന്നത്. ഉയര്‍ന്ന ഫീസ് ഈടാക്കിയാണ് വ്യാജ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിയ തുക മുടക്കി സര്‍വകലാശാലകളില്‍ ചേരുമ്പോള്‍ അവ അംഗീകൃതം ആണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം ആണെന്നും യുജിസി അറിയിക്കുന്നു. 

സര്‍വലാശാലകളുടെ പട്ടിക: 

ഡല്‍ഹി: 1. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ് , 2. വാണിജ്യ സര്‍വകലാശാല, ദര്യഗഞ്ച്, 3. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി , 4. വൊക്കേഷണല്‍ യൂണിവേഴ്സിറ്റി ,5. കേന്ദ്രീകൃത ജൂറിഡിക്കല്‍ യൂണിവേഴ്സിറ്റി, 6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, 7. സ്വയം തൊഴിലിനായി വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ,8. ആധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല) 

ഉത്തര്‍പ്രദേശ്: 1. ഗാന്ധി ഹിന്ദി വിദ്യാപീഠ്, 2. മഹാമായ സാങ്കേതിക സര്‍വകലാശാല, 3. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പണ്‍ യൂണിവേഴ്സിറ്റി), 4. ഭാരതീയ ശിക്ഷാ പരിഷത്ത്,

ആന്ധ്രപ്രദേശ്: 1. ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, 2. ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ,

പശ്ചിമ ബംഗാള്‍: 1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ , 2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്,

കേരളം: 1. ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന്‍, 2. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി,

കര്‍ണാടക: 1. ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി,

മഹാരാഷ്ട്ര: 1. രാജ അറബിക് യൂണിവേഴ്സിറ്റി,

പുതുച്ചേരി: 1. ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍.

#fakeuniversities #India #UGC #educationfraud #studentscam #highereducation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia