എസ്എസ്എൽസി ഫലം മേയ് 9ന്: ആകാംക്ഷയോടെ 4 ലക്ഷത്തിലധികം വിദ്യാർഥികൾ!


● 4,27,021 വിദ്യാർഥികൾ പരീക്ഷയെഴുതി.
● 2,964 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.
● ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ.
● ടിഎച്ച്എസ്എൽസി ഫലവും ഇതോടൊപ്പം.
● ഏപ്രിൽ 3 മുതൽ 26 വരെ മൂല്യനിർണയം.
● മാർക്ക് എൻട്രി പൂർത്തിയായി.
തിരുവനന്തപുരം: (KVARTHA) ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 9-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2025 മാർച്ച് 3 മുതൽ 26 വരെ നടന്ന പരീക്ഷയിൽ സംസ്ഥാനത്തെ 2,964 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്.
സംസ്ഥാനത്തെ സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺഎയ്ഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 447 വിദ്യാർത്ഥികളും ഓൾഡ് സ്കീമിൽ 8 വിദ്യാർത്ഥികളും പരീക്ഷയെഴുതി.
ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 വിദ്യാർത്ഥികളും, എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിലുമായി വിദ്യാർത്ഥികളും പരീക്ഷയെഴുതി. എസ്എസ്എൽസി (കേൾവി പരിമിതർ) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും ടിഎച്ച്എസ്എൽസി (കേൾവി പരിമിതർ) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിലായി 12 വിദ്യാർത്ഥികളും പരീക്ഷയെഴുതി.
ഏപ്രിൽ 3 മുതൽ 26 വരെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. മാർക്ക് എൻട്രി നടപടികളും പൂർത്തിയായി.
എസ്എസ്എൽസി ഫലത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ഈ വാർത്ത ഷെയർ ചെയ്യുക!
The Kerala SSLC examination results for over 4.27 lakh students will be announced on May 9th, as confirmed by the Education Minister. The exams were conducted from March 3rd to 26th across various centers in Kerala, Lakshadweep, and the Gulf region. The evaluation process has been completed.
#SSLCResults, #KeralaEducation, #ExamResults, #EducationNews, #VShivanKutty, #May9