Examination | സംസ്കൃത സര്‍വകലാശാല ഡിഗ്രി, പിജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
കാലടി: (www.kvartha.com) ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഡിഗ്രി പിജി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 15 ന് മൂന്നാം സെമസ്റ്റര്‍ ബിരുദ/ബിരുദാനന്തര ബിരുദ പരീക്ഷകള്‍ തുടങ്ങും. നവംബര്‍ ഒന്‍പതിനാണ് ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ആരംഭിക്കുക.
ഡിസംബര്‍ 15 ന് മൂന്നാം സെമസ്റ്റര്‍ ബിഎ, ബിഎഫ്എ, എംഎ, എംഎസ്സി, എംപിഇഎസ്, എംഎസ്ഡബ്ല്യൂ, എംഎഫ്എ പരീക്ഷകള്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഫൈനില്ലാതെ നവംബര്‍ രണ്ട് വരെയും ഫൈനോട് കൂടി നവംബര്‍ അഞ്ച് വരെയും സൂപര്‍ ഫൈനോടെ നവംബര്‍ ഒന്‍പത് വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംപിഇഎസ്, പിജി ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ ഇന്‍ വെല്‍നെസ് & സ്പാ മാനേജ്മെന്റ് പരീക്ഷകള്‍ നവംബര്‍ ഒന്‍പതിന് തുടങ്ങും. പിജി ഡിപ്ലോമ ഇന്‍ ട്രാന്സ്ലേഷന് & ഓഫീസ് പ്രൊസീഡിങ്സ് ഇന്‍ ഹിന്ദി പരീക്ഷകള്‍ നവംബര്‍ 18ന് ആരംഭിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
Keywords: News, Kerala, Examination, Education, Application, Sanskrit University announced the date of Degree and PG Exams.