First Rank | കണ്ണൂരിന് അഭിമാനമായി ശ്രീനന്ദ് ഷര്‍മ്മിള്‍, ലക്ഷ്യം ആതുര സേവനം


അച്ഛനമ്മമാരുടെ പാത പിന്‍തുടരും.
ആദ്യശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക്.
കണ്ണൂര്‍: (KVARTHA) ദേശീയ മെഡികല്‍ പ്രവേശന പരീക്ഷയായ നീറ്റ് - യുജിയുടെ (NEET-UG) പുതുക്കിയ റാങ്ക് പട്ടികയിലും (Rak List) ഒന്നാമനായി ശ്രീനന്ദ് ഷര്‍മിള്‍ കണ്ണൂരിന് അഭിമാനമായി. റാങ്ക് പട്ടിക പുതുക്കിയപ്പോള്‍ ശ്രീനന്ദിന് മാത്രമാണ് കേരളത്തില്‍ നിന്നും 720-ല്‍ 720 മാര്‍ക് ലഭിച്ചത്.
അച്ഛനമ്മമാരുടെ പാത പിന്‍തുടര്‍ന്ന് ആതുര സേവനരംഗത്തെക്ക് കടക്കാനാണ് ശ്രീനന്ദിന് ആഗ്രഹം. നല്ല വായനയും ലക്ഷ്യബോധത്തോടെയുളള ചിട്ടയായ പഠനവുമാണ് ആദ്യശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക് നേടാന്‍ ശ്രീനന്ദിനെ പ്രാപ്തനാക്കിയത്. പൊടിക്കുണ്ട് രാമതെരു റോഡില്‍ നന്ദനത്തില്‍ ഡോക്ടര്‍ ദമ്പതികളായ ഷര്‍മ്മിള്‍ ഗോപാലിന്റെയും പി ജി പ്രിയയുടെയും മകനാണ്.
കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീനന്ദിന് ന്യൂഡെല്‍ഹി എയിംസില്‍ മെഡിസിന് ചേരാനാണ് ആഗ്രഹം. പാലയിലെ ബ്രില്യന്‍ഡ് സ്റ്റഡി സെന്ററിലായിരുന്നു പരിശീലനം. സഹോദരി: ശ്രീതിക ഷര്‍മ്മിള്‍.