സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
Mar 15, 2021, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 15.03.2021) രാജ്യത്തെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിന്റെ aissee.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യപ്രവേശന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്.
സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ പട്ടിക (സ്‌കൂള്‍, ക്ലാസ്സ്, കാറ്റഗറി എന്നിവ തിരിച്ച്) ഉടന്‍ വെബ്സൈറ്റില്‍ ലഭ്യമാകും. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി ഏഴിനാണ് പരീക്ഷ നടന്നത്. 381 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
Keywords: New Delhi, News, National, Education, school, Students, Examination, Results of the Sainik School entrance examination have been published
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

