Plus One | പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം; ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും
Apr 22, 2022, 16:44 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതി മാറ്റി. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ടിന് തുടങ്ങും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഫോകസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്.
അതേസമയം, ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും. മെയ് രണ്ടാം വാരം മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അകാഡമിക് നിലവാരം മെച്ചപ്പെടുത്താനാണ് പരിശീലനം. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലായുള്ള 1.34 ലക്ഷം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയായി വിതരണത്തിന് തയ്യാറായി. ഏപ്രില്‍ 28ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, State-Board-SSLC-PLUS2-EXAM, ICSE-CBSE-12th-Exam, Education, Examination, Minister, Plus One exam date changed; Examination June 13 to 30.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.