SWISS-TOWER 24/07/2023

UGC-NET | യുജിസി-നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ എന്‍ടിഎ പ്രഖ്യാപിച്ചു

 
NTA announces new dates for UGC-NET exam, NTA, Announces, New Dates, UGC-NET
NTA announces new dates for UGC-NET exam, NTA, Announces, New Dates, UGC-NET


ADVERTISEMENT

അഖിലേന്‍ഡ്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 6ന് നടക്കും.

എന്‍സിഇടി- 2024 പരീക്ഷയുടെ തീയതി ജൂലൈ 10 ആയിരിക്കും.

ജോയിന്റ് സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെ നടത്തും. 

യുജിസി നെറ്റ് ആഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും നടത്തും.

ന്യൂഡെല്‍ഹി: (KVARTHA) നീറ്റ്-യുജി ചോദ്യപേപര്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കിടെ റദ്ദാക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പരീക്ഷകള്‍ വീണ്ടും നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ). 2024ലെ ജൂണ്‍ സെഷനിലെ യുജിസി-നെറ്റ് പരീക്ഷയുടെ പുതിയ തീയതിയാണ് എന്‍ടിഎ പ്രഖ്യാപിച്ചത്.

Aster mims 04/11/2022

എന്‍സിഇടി- 2024 പരീക്ഷയുടെ തീയതി ജൂലൈ 10 ആയിരിക്കും. ജോയിന്റ് സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെ നടത്തും. കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി നെറ്റ്-2024 ജൂണ്‍ സെഷനിലെ പരീക്ഷ ആഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയില്‍ വീണ്ടും നടത്തുമെന്ന് എന്‍ടിഎ അറിയിച്ചു. അഖിലേന്‍ഡ്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ (എഐഎപിജിഇടി) ജൂലൈ ആറിന് നടക്കും.

കഴിഞ്ഞ ജൂണ്‍ 25 മുതല്‍ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്ഐആര്‍യുജിസി നെറ്റ് പരീക്ഷയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നായിരുന്നു വിഷയത്തില്‍ അധികൃതരുടെ വിശദീകരണം. 

ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പോടെ (ജെആര്‍എഫ്) സയന്‍സ്/ ടെക്‌നോളജി മേഖലയില്‍ ഗവേഷണം, അസിസ്റ്റന്റ് പ്രഫസര്‍ നിയമനം എന്നിവയ്ക്കുള്ള യോഗ്യതാപരീക്ഷയാണ് സിഎസ്ഐആര്‍ നെറ്റ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമിഷന്‍ (യുജിസി) എന്നിവ ചേര്‍ന്നൊരുക്കുന്ന പരീക്ഷയുടെ നടത്തിപ്പ് ചുമതല എന്‍ടിഎയ്ക്കാണ്. 

ജൂണ്‍ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്നും 12ന് നടന്ന നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നുമാണ് ജൂണ്‍ 19ന് റദ്ദാക്കിയത്. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന യുജിസിനെറ്റ് പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്.

ചോദ്യപേപര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. ഡാര്‍ക്നെറ്റിലൂടെ ചോദ്യപേപര്‍ ചോര്‍ന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് അതായത് ജൂണ്‍ 16ന് ചോദ്യപേപര്‍ ഡാര്‍ക്നെറ്റ് വഴി ചോര്‍ന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു.

യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് സിഎസ്ഐആര്‍- യുജിസി നെറ്റ് പരീക്ഷയേയും ബാധിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെയായിരുന്നു ഈ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജൂനിയര്‍ റിസര്‍ച് ഫെലോ, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, പിഎച്ഡി സ്‌കോളര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള യുജിസി നെറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണയാണ് നടത്തിവരുന്നത്. സാധാരണയായി ജൂണിലും ഡിസംബറിലുമാണ് പരീക്ഷ നടത്തുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia