അധ്യാപകര്‍ ഉള്‍പെടെയുള്ളവരുടെ വാക്സിനേഷനില്‍ ആശങ്ക വേണ്ട, സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനം: വിദ്യാഭ്യാസ വകുപ്പ്
Sep 25, 2021, 11:30 IST
തിരുവനന്തപുരം: (www.kvartha.com 25.09.2021) സംസ്ഥാനത്ത് 90 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കി കഴിഞ്ഞു. അധ്യാപകര്‍ ഉള്‍പെടെയുള്ളവരുടെ വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേസമയം വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനമായി.
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അഞ്ചു ദിവസത്തിനകം അന്തിമ രേഖ തയ്യാറാക്കുമെന്നും, തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, അതാത് ജില്ലകളില്‍ കലക്ടര്‍മാര്‍ യോഗം വിളിക്കും. സ്‌കൂള്‍ തല യോഗവും പിടിഎ യോഗവും ചേരും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും.
Keywords: Thiruvananthapuram, News, Kerala, Education, school, vaccine, Health, Minister, No need to worry about vaccination of people including teachers, decision to conduct special vaccination drive: Department of Education
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.