SWISS-TOWER 24/07/2023

പ്ലസ് വണ്‍ പരീക്ഷ; ആശങ്ക വേണ്ട, ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com 18.09.2021) പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ തീയതി തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുമായി ആലോചിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Aster mims 04/11/2022

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്‌കൂളുകള്‍ തുറക്കുക. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കും. കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സ്‌കൂള്‍ തുറക്കല്‍ എന്നും മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പരീക്ഷ; ആശങ്ക വേണ്ട, ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

Keywords:  Thiruvananthapuram, News, Kerala, Education, Examination, school, COVID-19, Minister, No need to worry about Plus One exam, time table soon: Minister V Sivankutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia