NEET Exam | മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു


ചോദ്യപേപര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.
പുതിയ നീറ്റ് പിജി പരീക്ഷാ തീയതി പരിശോധിക്കുന്നത് അറിയാം.
ന്യൂഡെല്‍ഹി: (KVARTHA) മാറ്റിവെച്ച നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 നാണ് പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡികല്‍ സയന്‍സസ് (NBEMS) അറിയിച്ചു.
നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാന്‍ കാരണമെന്നാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് വിശദീകരിച്ചത്. എന്നാല്‍ വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ജൂണ്‍ 23ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്.
അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപര്‍ ചോര്‍ന്ന സംഭവത്തില്‍, പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം ഉത്തരവിട്ടു.
പുതിയ നീറ്റ് പിജി പരീക്ഷാ തീയതി പരിശോധിക്കുന്നത് അറിയാം.
1. ഔദ്യോഗിക വെബ്‌സൈറ്റായ natboard(dot)edu(dot)n സന്ദര്‍ശിക്കുക.
2. NEET PG 2024 എക്‌സാം പേജില്‍ നിന്ന് പരീക്ഷാ നോടിഫികേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.
3 NEET PG 2024 പുതുക്കിയ പരീക്ഷാ തീയതി നോടിഫികേഷന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.
4 പുതിയ പേജില്‍ തുറന്നുവരുന്ന നോടീസില്‍ പരീക്ഷാ തീയതിയും സമയവും പരിശോധിക്കാം.
5 ഭാവിയിലും ഉപയോഗിക്കുന്നതായി ഈ നോടീസ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.