Minister V Sivankutty | പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ട, എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പു വരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്നും എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ ഇത് തുടര്‍പഠനത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഉണ്ടാകും. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെകന്‍ഡറിയില്‍ നിലവില്‍ 3,61,000 സീറ്റുകളുണ്ട്. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി (33,000), ഐടിഐ (64,000), പോളിടെക്നിക് (9,000) എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്.

Minister V Sivankutty | പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ട, എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പു വരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി

കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വന്നാല്‍ പ്രവേശനഘട്ടത്തില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.26 ശതമാനമായിരുന്നു വിജയം.

Keywords:  Thiruvananthapuram, News, Kerala, Education, Minister, Minister V Sivankutty said no need to worry about Plus One admission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia